Latest NewsNewsInternationalKuwaitGulf

പാർക്കിങ് സ്ഥലത്തെച്ചൊല്ലി അടിപിടി: 20 പേർക്ക് കുത്തേറ്റു

കുവൈത്ത് സിറ്റി: പാർക്കിങ് സ്ഥലത്തെച്ചൊല്ലി അടിപിടി. കുവൈത്തിലാണ് സംഭവം. അയൽവാസികൾ തമ്മിലുണ്ടായ തർക്കം ഒടുവിൽ കത്തിക്കുത്തിലാണ് കലാശിച്ചത്. 20 പേർക്ക് കത്തിക്കുത്തിൽ പരിക്കേറ്റു. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി.

Read Also: പെങ്ങളുടെ കല്ല്യാണത്തിന് വീഡിയോ എടുത്തതിന് പ്രശ്നങ്ങൾ, മതം വിറ്റ് ജീവിക്കുന്ന കുറെ എണ്ണമാണ് ഇസ്ലാമിന്റെ ശാപം: ഒമർ ലുലു

രണ്ട് ഭാഗത്തായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ അയൽവാസികൾ കത്തികളും ഇരുമ്പ് പൈപ്പുകളും ഉൾപ്പെടെ കൈയിൽ കിട്ടിയതെല്ലാം ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ഇവരെ ആംബുലൻസുകളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Read Also: തൃപ്പൂണിത്തുറ കസ്റ്റഡി മരണം: പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ 

shortlink

Related Articles

Post Your Comments

Related Articles


Back to top button