KeralaLatest NewsNews

കോഴിക്കോട് ഒന്നരേക്കർ അടിക്കാടിന് തീപിടിച്ചു: കെട്ടിടത്തിലേക്കും തീ പടർന്നു

കോഴിക്കോട്: കോഴിക്കോട് ഒന്നരയേക്കർ അടിക്കാടിന് തീപിടിച്ചു. അഴിയൂരിൽ അണ്ടിക്കമ്പനിക്ക് സമീപമാണ് അടിക്കാടിന് തീപിടിച്ചത്. കശുവണ്ടി വികസന കോർപറേഷന്റെ ഭൂമിയിലാണ് തീപിടുത്തം ഉണ്ടായത്.

Read Also: ഉത്സവത്തിന് കാവി നിറത്തിന് വിലക്ക്,അലങ്കാരത്തില്‍ നിന്നും കാവി നിറം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ച് പോലീസ്

തീപിടുത്തത്തിന്റെ വിവരം അറിഞ്ഞ ഉടൻ തന്നെ മാഹി, വടകര എന്നിവിടങ്ങളിൽ നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി. നാട്ടുകാരും തീയണക്കാൻ ഫയർഫോഴ്‌സിനെ സഹായിച്ചു. രാവിലെ പതിനൊന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിലേക്കും തീ ഭാഗികമായി പടർന്നിരുന്നു. നിലവിൽ തീ നിയന്ത്രണ വിധേയമാണ്. മാഹി ബൈപ്പാസ് റോഡിലെ ഗതാഗതവും തീപിടുത്തം മൂലം നിർത്തിവെച്ചിരുന്നു. പൂർണ്ണമായും തീ നിയന്ത്രണ വിധേയമായ ശേഷമാണ് ഗതാഗതം പുന:രാരംഭിച്ചത്.

Read Also: ‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല’: അവസാന യാത്രക്കായി ഇന്നസെന്റിനെ ഒരുക്കുന്ന നൊമ്പര ചിത്രം വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button