ThiruvananthapuramNattuvarthaLatest NewsKeralaNews

കു​രി​ശു​മ​ല തീ​ര്‍ത്ഥാ​ട​ന ഡൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രെ മ​ര്‍ദ്ദിച്ചു: രണ്ടുപേര്‍ പിടിയിൽ

വെ​ള്ള​റ​ട ചാ​രും​കു​ഴി വീ​ട്ടി​ല്‍ നി​തീ​ഷ് (35), കൂ​താ​ളി കാ​ക്ക​തൂ​ക്കി അ​ര്‍ച്ച​ന നി​വാ​സി​ല്‍ വി​ഷ്ണു എ​ന്ന അ​രു​ണ്‍ (38) എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്

വെ​ള്ള​റ​ട: കു​രി​ശു​മ​ല തീ​ര്‍ത്ഥാ​ട​ന ഡൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്.​ഐ ഉ​ള്‍പ്പെ​ടെ ര​ണ്ടു പൊ​ലീ​സു​കാ​രെ മ​ര്‍ദ്ദിക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ര​ണ്ട്​ യുവാക്ക​ൾ അ​റ​സ്​​റ്റി​ൽ. വെ​ള്ള​റ​ട ചാ​രും​കു​ഴി വീ​ട്ടി​ല്‍ നി​തീ​ഷ് (35), കൂ​താ​ളി കാ​ക്ക​തൂ​ക്കി അ​ര്‍ച്ച​ന നി​വാ​സി​ല്‍ വി​ഷ്ണു എ​ന്ന അ​രു​ണ്‍ (38) എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്.

Read Also : നിഷ്ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ ഒരാൾ, ഇന്നസെൻ്റിന് പകരം വയ്ക്കാൻ മറ്റൊരാളില്ല: വിഡി സതീശൻ

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30-ന് ആ​റാ​ട്ടു​കു​ഴി ജം​ങ്​​ഷ​നി​ല്‍ ആണ്​ അ​ക്ര​മം നടന്നത്. ഇവര്‍ മ​ദ്യ​പി​ച്ച് പൊ​ലീ​സു​കാ​രു​മാ​യി വാ​ക്കേ​റ്റം ന​ട​ത്തു​ക​യും പൊ​ലീ​സു​കാ​ര​നാ​യ അ​രു​ണി​നെ മ​ര്‍ദ്ദി​ക്കു​ക​യും ചെ​യ്തു. പി​ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ച്ച പൊ​ലീ​സു​കാ​ര​നാ​യ വി​ശാ​ഖി​നും എ​സ്.​ഐ ആ​ന്റ​ണി ജോ​സ​ഫ് നോ​റ്റാ​ക്കും പ​രി​ക്കേ​റ്റു.

പ്ര​തി​ക​ള്‍ മ​റ്റു കേ​സു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രികയാണെന്ന് പൊ​ലീ​സ് അറിയിച്ചു. പ​രി​ക്കേ​റ്റ പൊ​ലീ​സു​കാ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പ് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കി​യ ശേ​ഷം വി​ട്ട​യ​ച്ചു. പ്രതി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button