KeralaLatest NewsNews

ഉച്ചഭക്ഷണ പദ്ധതി: 28 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് 5 കിലോ അരി വീതം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന അഞ്ച് കിലോ അരി വീതം വിതരണം ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള 28 ലക്ഷത്തോളം വിദ്യാർത്ഥികൾക്കാണ് അരി വിതരണം ചെയ്യുന്നത്. വിതരണത്തിന് ആവശ്യമായ അരി സപ്ലൈകോ നേരിട്ട് സ്‌കൂളുകളിൽ എത്തിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായി അറിയിച്ചു.

Read Also: ‘ഓരോരുത്തരും അവരുടെ സംസ്‌കാരം പറയുന്നു, വനിതാ നേതാക്കള്‍ക്കെതിരായ സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശം ബിജെപിയുടെ നിലവാരം’

സംസ്ഥാന വിഹിതത്തിൽ നിന്ന് 71,86,000 രൂപയാണ് ഇതിന്റെ ചെലവുകൾക്കായി ചെലവഴിക്കുന്നത്. മധ്യവേനൽ അവധിക്കായി സ്‌കൂളുകൾ അടയ്ക്കുന്നതിന് മുൻപായി അരി വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. കേരള സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ് ഏപ്രിൽ ഒന്നു മുതൽ മൂന്നു വരെ കോവളം ക്രാഫ്റ്റ് വില്ലേജിൽ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ ഇടപെടലുകൾ എന്ന ആശയം മുൻനിർത്തി എസ്സിഇആർടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യമായിട്ടാണ് വിദ്യാഭ്യാസ മേഖലയിൽ അന്തർദേശീയ നിലവാരത്തിൽ കോൺഫറൻസ് നടക്കുക.

Read Also: ‘ഓരോരുത്തരും അവരുടെ സംസ്‌കാരം പറയുന്നു, വനിതാ നേതാക്കള്‍ക്കെതിരായ സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശം ബിജെപിയുടെ നിലവാരം’

shortlink

Related Articles

Post Your Comments

Related Articles


Back to top button