Latest NewsNewsBusiness

പണം തിരിച്ചടയ്ക്കാൻ സാവകാശം തേടി അദാനി ഗ്രൂപ്പ്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

2022 ഓഗസ്റ്റിൽ 400 കോടി ഡോളർ വായ്പയാണ് എടുത്തത്

എസിസി, അംബുജ സിമന്റ്സ് എന്നിവ ഏറ്റെടുക്കാൻ കടമെടുത്ത തുക അടയ്ക്കാൻ സാവകാശം തേടി അദാനി ഗ്രൂപ്പ്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഹോൾസിം ഗ്രൂപ്പിൽ നിന്നാണ് അദാനി ഗ്രൂപ്പ് വായ്പ എടുത്തിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, 2022 ഓഗസ്റ്റിൽ 400 കോടി ഡോളർ വായ്പയാണ് എടുത്തത്. ഇവയിൽ 300 കോടി ഡോളർ വായ്പയുടെ കാലാവധി നിലവിലുള്ള 18 മാസത്തിൽ നിന്ന് അഞ്ച് വർഷമോ, അതിലധികമോ കാലയളവിലേക്ക് നീട്ടാൻ വായ്പക്കാരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

നിലവിൽ, 24 മാസത്തെ കാലാവധിയുള്ള മറ്റൊരു 100 കോടി ഡോളർ വായ്പ അഞ്ച് വർഷം വരെ നീണ്ടുനിൽക്കുന്ന തിരിച്ചടവ് ശേഷിയുള്ള കടമായി മാറ്റാനും അദാനി ഗ്രൂപ്പ് ശ്രമങ്ങൾ നടത്തുന്നുണ്ട്. അതേസമയം, അംബുജ, എസിസി വായ്പകളുടെ 150 കോടി ഡോളർ ഇതിനോടകം തന്നെ തിരിച്ചടച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, ഡച്ച് ബാങ്ക്, ബാർക്ലേസ് ബാങ്ക് എന്നീ മൂന്ന് വിദേശ ബാങ്കുകളിൽ നിന്നും ഓഹരിക്കെതിരായ വായ്പയായി എടുത്ത 100 കോടി ഡോളർ പ്രമോട്ടർ വായ്പകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

Also Read: ചർമ്മത്തിലെ കരുവാളിപ്പ് മാറ്റാൻ വീട്ടിലും ഉണ്ട് മരുന്ന് !

shortlink

Related Articles

Post Your Comments

Related Articles


Back to top button