Latest NewsNewsBusiness

പിരിച്ചുവിടൽ നടപടികൾ സ്വീകരിക്കില്ല, നിലപാട് വ്യക്തമാക്കി ഫ്ലിപ്കാർട്ട്

ഏകദേശം 15,000- ലധികം ജീവനക്കാരാണ് ഫ്ലിപ്കാർട്ടിൽ ജോലി ചെയ്യുന്നത്

ലോകമെമ്പാടുമുളള കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട്. തൊഴിലാളികളെ പിരിച്ചുവിടാൻ പോകുന്നില്ലെന്ന നിലപാടാണ് ഫ്ലിപ്കാർട്ട് സ്വീകരിച്ചിരിക്കുന്നത്. കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസറായ കൃഷ്ണൻ രാഘവനാണ് ഇത് സംബന്ധിച്ച വിവരം പങ്കുവെച്ചിട്ടുള്ളത്.

ഏകദേശം 15,000- ലധികം ജീവനക്കാരാണ് ഫ്ലിപ്കാർട്ടിൽ ജോലി ചെയ്യുന്നത്. സ്ഥാപനത്തിനുള്ളിൽ വേതന തുല്യത നടപ്പാക്കുന്നതിന്റെ ഭാഗമായി 4,000 സീനിയർ മാനേജർമാർക്ക് ഇൻക്രിമെന്റ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ‘ഞങ്ങൾ ഒരിക്കലും തൊഴിലാളികളെ ആവശ്യത്തിലധികമായി റിക്രൂട്ട് ചെയ്യാറില്ല. കമ്പനിക്ക് ആവശ്യമായ ജീവനക്കാരെ മാത്രമാണ് എടുക്കുകയുള്ളൂ. അതിനാൽ, കൂട്ടപിരിച്ചുവിടലുകൾക്ക് ഞങ്ങളുടെ കമ്പനിയിൽ സ്ഥാനമില്ല’, കൃഷ്ണൻ രാഘവൻ പറഞ്ഞു. പിരിച്ചുവിടലുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ഫ്ലിപ്കാർട്ടിന്റെ നിലപാട് ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

Also Read: ചെങ്ങന്നൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണു: രണ്ട് വിദ്യാർഥികൾക്കും അധ്യാപികയ്ക്കും പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button