KeralaLatest NewsNewsBusiness

സ്വർണവിലയിൽ വീണ്ടും ഇടിവ് : ഇന്നത്തെ നിരക്കുകളറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ശനിയായഴ്ച 120 രൂപയും കുറഞ്ഞിരുന്നു. ഇതോടെ മൂന്ന് തവണയായി 400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43600 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. 5450 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ കുറഞ്ഞു. വിപണി വില 4530 രൂപയാണ്.

Read Also : മൊബൈൽ ഇല്ലാത്തത് കൊണ്ട് ഒന്നും അറിഞ്ഞില്ല, അഴുകിയ മൃതദേഹത്തിൽ നിന്നും അസ്ഥികൾ എടുത്തു മാറ്റാൻ തിരിച്ചെത്തി

അതേസമയം, ചൊവ്വാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച 76 രൂപയാണ് വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button