KollamKeralaNattuvarthaLatest NewsNews

ആണും പെണ്ണും അടുത്തിരുന്നുള്ള യാത്ര അനുവദിക്കില്ല, മാന്യമായ വസ്ത്രം ധരിക്കണം: വിവാദമായി കോളേജിന്റെ മാർഗ്ഗ നിർദ്ദേശം

കൊല്ലം: കൊല്ലം എസ്എൻ കോളേജിലെ വിനോദയാത്രയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വിനോദയാത്രയിൽ വിദ്യാർത്ഥികൾ പാലിക്കേണ്ട നിർദ്ദേശങ്ങളെന്ന പേരിൽ, അധികൃതർ വിചിത്ര ഉത്തരവുകൾ പുറത്തിറക്കിയിരിക്കുന്നതയാണ് പ്രചാരണം. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള കോളേജ് ടൂറിലെ അധിക നിർദ്ദേശങ്ങൾ എന്ന തലക്കെട്ടോടെ,11 നിർദ്ദേശങ്ങളാണ് ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള യാത്ര അനുവദിക്കില്ലെന്നും ബസിന്റെ മുൻ ഭാഗത്തെ സീറ്റുകൾ പെൺകുട്ടികൾക്കുള്ളതാണെന്നും ഉത്തരവിൽ പറയുന്നു. ഇരുവിഭാഗക്കാരും മാന്യമായ വസ്ത്രം ധരിക്കണമെന്നും നിർദ്ദേശമുണ്ട്. യാത്രയ്ക്കിടെ പെൺകുട്ടികൾ ഒറ്റയ്ക്ക് എവിടേയും പോകരുതെന്നും അധ്യാപികയുടേയോ, ടീം മാനേജറുടേയോ കൂടെ മാത്രമെ പെൺകുട്ടികൾ സഞ്ചരിക്കാവൂ എന്നും നിർദ്ദേശമുണ്ട്.

സഹോദരിയുടെ മകളെ പീഡിപ്പിച്ചു: അമ്മാവന് 40 വർഷം തടവുശിക്ഷ വിധിച്ച് കോടതി

പെൺകുട്ടികൾക്ക് താമസിക്കാൻ പ്രത്യേക മുറികളുണ്ട്. നിശ്ചിത സമയത്തിന് ശേഷം മുറികളുടെ വാതിലുകൾ പൂട്ടും. അത്യാവശ്യ ഘട്ടത്തിൽ ബന്ധപ്പെടാൻ അലാറം, ഫോൺ തുടങ്ങിയവ നൽകും. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ചിത്രമെടുക്കുന്നതിന് കുഴപ്പമില്ല, എന്നാൽ ഒരു പെൺകുട്ടിയും ആൺകുട്ടിയും മാത്രമായി ചിത്രങ്ങൾ എടുക്കാൻ പാടില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. പെൺകുട്ടികൾ സ്വർണ്ണം ധരിക്കരുത്. ഹൈ ഹീലുകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

സൈറ്റ് സീയിംഗ്, ഷോപ്പിംഗ് എന്നിയ്‌ക്കെല്ലാം പെൺകുട്ടികൾ അദ്ധ്യാപികയ്‌ക്കൊപ്പം പ്രത്യേക ടീമായി തിരിയണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ, നിയമാവലിയെക്കുറിച്ച് ഒന്നും അറിയില്ലെന്നും ലെറ്റർ പാഡിലല്ലാത്ത, ഒപ്പും സീലുമില്ലാത്ത നിയമാവലി കോളേജിന്റേതാകില്ലെന്നും കോളേജ് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button