Latest NewsNewsIndia

ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് എംബിബിഎസ് പാസാകാൻ അവസരം നൽകുമെന്ന് കേന്ദ്രസർക്കാർ

ഡൽഹി: ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് എംബിബിഎസ് പാസാകാൻ അവസരം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. നിലവിലുള്ള മെഡിക്കൽ കോളേജുകളിൽ ചേരാതെ തന്നെ ഉക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിദ്യാർത്ഥികൾക്ക് എംബിബിഎസ് ഫൈനൽ പരീക്ഷകൾ, പാർട്ട് I, പാർട്ട് II പരീക്ഷകൾ (തിയറിയും പ്രാക്‌ടിക്കലും) പാസാകാൻ അവസരം നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ഈ രണ്ട് പരീക്ഷകളും വിജയിച്ചതിന് ശേഷം, രണ്ട് വര്‍ഷ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം. ആദ്യ വര്‍ഷം സൗജന്യമായിരിക്കും. രണ്ടാം വര്‍ഷം എന്‍എംസി (നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍) തീരുമാനിച്ച പ്രകാരമുള്ള തുക നല്‍കുമെന്നും കേന്ദ്രം അറിയിച്ചു. ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രം രൂപീകരിച്ച പ്രത്യേക സമിതിയുടേതാണ് തീരുമാനം.

ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട സംഭവം: മോട്ടോർ വാഹന വകുപ്പിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

നിലവിലുള്ള കാര്യങ്ങൾക്ക് മാത്രമേ ഈ സ്‌കീം ബാധകമാകൂ എന്നും ഇത് ഒറ്റത്തവണ ലഭ്യമാകുന്ന അവസരം ആയിരിക്കുമെന്നും സമിതി വ്യക്തമാക്കി. ഭാവിയിൽ സമാനമായ തീരുമാനങ്ങൾക്ക് ഇത് അടിസ്ഥാനമാകില്ലെന്നും സമിതി കൂട്ടിച്ചേർത്തു. യുദ്ധത്തിൽ തകർന്ന ഉക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് 18,000ത്തോളം വിദ്യാർത്ഥികളാണ് മടങ്ങിയെത്തിയിട്ടുള്ളത്. പലരും ഇന്ത്യയിൽത്തന്നെ മെഡിക്കൽ ബിരുദം പൂർത്തിയാക്കാനുള്ള വഴികൾ തേടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button