Latest NewsNewsTechnology

റിയൽമി സി55 : റിവ്യൂ

6.52 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ പാനലാണ് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ കുറഞ്ഞ കാലയളവ് കൊണ്ട് ജനപ്രീതി നേടിയെടുത്ത സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. അടുത്തിടെ റിയൽമി ആഗോള വിപണിയിൽ പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് റിയൽമി സി55. പ്രീമിയം ഡിസൈനിലാണ് റിയൽമി സി55 കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. റിയൽമി സി55 സ്മാർട്ട് ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം.

6.52 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ പാനലാണ് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി88 പ്രോസസറിലാണ് പ്രവർത്തനം. ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്. 64 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിങ്ങനെയാണ് പിൻ ക്യാമറ. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടു കൂടിയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിട്ടുള്ളത്.

Also Read: വാട്സ്ആപ്പ് പ്രവർത്തനരഹിതമായെന്ന സന്ദേശം ലഭിച്ചിട്ടുണ്ടോ? പരിഹാരം ഇതാണ്

4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 10,999 രൂപയും, 6 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 11,999 രൂപയും, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 13,999 രൂപയുമാണ് വില. ഇന്ന് മുതലാണ് ഈ ഹാൻഡ്സെറ്റ് വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button