KeralaLatest NewsNews

കാർ നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരിയെ ഇടിച്ചു, ശേഷം മതിലിലിടിച്ചു നിന്നു: രണ്ട് മരണം

ചാലക്കുടി: പരിയാരത്ത് വാഹനാപകടത്തില്‍ രണ്ട് സ്ത്രീകൾ മരിച്ചു. നിയന്ത്രണം വിട്ട കാർ കാൽനട യാത്രക്കാരിയായ സ്ത്രീയെ ഇടിച്ച ശേഷം മതിലിലിടിച്ചു നില്‍ക്കുകയായിരുന്നു.

കാൽനട യാത്രക്കാരിയായ പരിയാരം ചില്ലായി അന്നു (70), കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി ആനി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

പള്ളിയിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കവേയാണ് അന്നുവിനെ കാർ ഇടിച്ച് തെറിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള കാര്‍ ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button