Latest NewsKeralaNews

ചെയ്തിട്ടില്ലെന്നയാൾ ആണയിട്ട് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല, പുരുഷന്റെ മാനത്തിന് കടലാസിന്റെ വിലയുണ്ടോ? -കുറിപ്പ്

മലയാളി വിദ്യാർഥിനിയെ ട്രെയിനിൽ വച്ച് മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സൈനികനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പരാതി അടിസ്ഥാന രഹിതമാണെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. പീഡനം നടന്നിട്ടില്ലെന്നാണ് യുവതിയുടെ വൈദ്യപരിശോധനാഫലം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തെ കുറിച്ച് കണ്ടവരാരും ഇല്ല. സഹയാത്രക്കാർ പീഡനത്തിന് ദൃക്‌സാക്ഷികൾ അല്ല. അന്നേദിവസം ട്രെയിനിൽ ഈ കമ്പാർട്ട്മെന്റിൽ സൈനികനും പെൺകുട്ടിക്കുമൊപ്പം യാത്ര ചെയ്തവരുമായി പോലീസ് ഫോണിൽ ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

അതേസമയം, ലൈം​ഗിക പീഡനം നടന്നതിന് തെളിവില്ലെങ്കിലും ആരോപണ വിധേയനായ സൈനികൻ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് എറണാകുളം റയിൽവെ പൊലീസ് പരിശോധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. രാജധാനി എക്സ്പ്രസിൽ നടന്ന സംഭവത്തിന് ദൃക്സാക്ഷികളില്ലെന്നതും അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്. പീഡനത്തിനിരയായി എന്നുപറയുന്ന പെൺകുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം റെയിൽവേ പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടിൽ പരാതിക്കാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് പറയുന്നത്. ഇതോടെ പാരാതിക്കാരിക്കും പോലീസിനുമെതിരെ ഹിമ നിവേദ് കൃഷ്ണ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഇത്ര ദിവസങ്ങൾ അയാളും കുടുംബവും അനുഭവിച്ച വേദനക്കും കണ്ണീരിനും അപമാനത്തിനും ആരുത്തരം പറയും എന്നാണ് ഹിമ നിവേദ് കൃഷ്ണ ചോദിക്കുന്നത്.

യുവതിയുടെ വൈറൽ കുറിപ്പ് ഇങ്ങനെ:

ഇത് പ്രതീഷ്….
പത്തനംതിട്ട കടപ്ര സ്വദേശി…
അങ്ങനെ പറഞ്ഞാൽ മനസ്സിലാകില്ല..
ട്രെയിനിൽ മദ്യപിച്ച് ,പട്ടാപ്പകൽ മൂന്നു മണിക്ക് മറ്റുള്ള യാത്രക്കാരെയെല്ലാം “ കൺകെട്ടാൽ മറച്ച് ” സഹയാത്രികയായ യുവതിയെ പീഡിപ്പിച്ചെന്ന പേരിൽ മാധ്യമങ്ങളെല്ലാം ഫോട്ടോ സഹിതം പ്രദർശിപ്പിച്ച പ്രതീഷ്…
സൈനികനാണ്….
മുഖ്യധാരാ മാധ്യമങ്ങളും , ഊച്ചാളി യൂട്യൂബ് ചാനലുകളും എന്നു വേണ്ട സകലമനുഷ്യരും അയാളെ സ്ത്രീ പീഡകനാക്കി ആഘോഷിച്ചു…
കരിയർ…ജീവിതം…അന്തസ്സ്..കുടുംബം..അഭിമാനം…എല്ലാം അയാൾക്ക് മുന്നിൽ തൂങ്ങിയാടിയ കുറെ ദിനങ്ങൾ….
ചെയ്തിട്ടില്ലെന്നയാൾ ആണയിട്ട് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല….
ആദ്യം ബലമായി മദ്യം കുടിപ്പിച്ചെന്ന് പറഞ്ഞവൾ പിന്നീട് താൻ സ്വന്തം ഇഷ്ടത്തിന് ആസ്വദിച്ച് കുടിച്ചതാണെന്ന് തിരുത്തി…
രാത്രിയിൽ പീഡിപ്പിച്ചെന്നു പറഞ്ഞവൾ പിന്നീടത് പകലാക്കി…
ഇന്നിതാ പരാതിക്കാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് വന്നിട്ടുണ്ടത്രേ…
അത് ശരിയെങ്കിൽ,
മദ്യപിച്ചു ബോധമില്ലാതെ തോന്നിയത് പറഞ്ഞതിന് അനുഭവിച്ചത് ഒരു ചെറുപ്പക്കാരനും കുടുംബവും..
പുരുഷന്റെ മാനത്തിന് ചുരുട്ടിയെറിയുന്ന കടലാസിന്റെ വിലയുണ്ടോ….
ഇത്ര ദിവസങ്ങൾ അയാളും കുടുംബവും അനുഭവിച്ച വേദനക്കും കണ്ണീരിനും അപമാനത്തിനും ആരുത്തരം പറയും….
അയാൾക്ക് മേലേ ചാർത്തപ്പെട്ട നീചമായ കുറ്റത്തിന്റെ പേരിൽ വരും തലമുറകൾ പോലും അപമാനിക്കപ്പെടുന്ന അവസ്ഥക്ക് ആരുത്തരം പറയും….
അയാളുടെ ചിത്രസഹിതം ആദ്യം വാർത്ത കൊടുത്ത് ഊറ്റം കൊണ്ടവർ ഇനി തെറ്റുതിരുത്തുമോ…
സ്ത്രീയുടെ അഭിമാനം വാനോളവും പുരുഷന്റെ അഭിമാനം പാതാളത്തോളവുമാണല്ലോ….
പ്രപുത്ത ഖേരളം..

 

 

shortlink

Related Articles

Post Your Comments


Back to top button