Latest NewsNewsLife StyleHealth & Fitness

ക്യാന്‍സറിനെ പ്രതിരോധിക്കാൻ സബര്‍ജെല്ലി

നമ്മള്‍ പൊതുവേ അധികം കഴിയ്ക്കാത്ത ഒന്നാണ് സബര്‍ജെല്ലി. എന്നാല്‍, ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് സബര്‍ജെല്ലി. ക്യാന്‍സറിനെ വരെ പ്രതിരോധിക്കാനുള്ള ശേഷി സബര്‍ജെല്ലിക്കുണ്ട്. പലര്‍ക്കും അത് അറിയില്ല എന്നതാണ് സത്യാവസ്ഥ.

മധുരവും ചവര്‍പ്പും ഇടകലര്‍ന്ന സബര്‍ജെല്ലിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സബര്‍ജല്ലി കഴിക്കുന്നത് അത്രയേറെ ആരോഗ്യം പ്രധാനം ചെയ്യും. പ്രത്യേകിച്ച് ചെറുപ്പക്കാരിലാണ് സബര്‍ജെല്ലി ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത്. സബര്‍ജെല്ലിയുടെ പ്രധാന ഗുണങ്ങള്‍ ചുവടെ,

തൊണ്ട വേദന

തൊണ്ട വേദന പോലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് ഇത് ആശ്വാസകരമാണ്. സബര്‍ജെല്ലി ജ്യൂസ് ആക്കി കഴിയ്ക്കുന്നത് തൊണ്ട വേദനയെ നിശേഷം മാറ്റും.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതില്‍ സബര്‍ജെല്ലി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിലടങ്ങിയിട്ടുള്ള ഗ്ലിസറിന്‍ കണ്ടന്റ് ആണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നത്.

ഹൃദയാഘാതം ചെറുക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുക എന്നത് സബര്‍ജെല്ലി ഒരു ധര്‍മ്മമായി ഏറ്റെടുത്തിരിയ്ക്കുകയാണ്. അതുകൊണ്ട് തന്നെ, സബര്‍ജെല്ലി ഹൃദയാഘാതത്തെ വളരെ വിദഗ്ധമായി തന്നെ നേരിടുന്നു.

Read Also : ശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്നവരാണോ? പ്രത്യേക ആപ്ലിക്കേഷനുമായി ആപ്പിൾ

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള കഴിവ് ഇതിനുണ്ട്. പ്രത്യേകിച്ച് സ്ത്രീകളില്‍ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത 34 ശതമാനം വരെ കുറയ്ക്കുന്നു.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സബര്‍ജെല്ലി മുന്നില്‍ തന്നെയാണ്. ദിവസവും സബര്‍ജല്‍ കഴിക്കുന്നത് ശാരീരികമായ എല്ലാ ക്ഷീണത്തേയും ഇല്ലാതാക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനും സബര്‍ജല്‍ സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി കോപ്പര്‍ എന്നിവയാണ് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നത്.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും സബര്‍ജെല്ലി കഴിയ്ക്കാം. ഭക്ഷണശേഷം ഉറങ്ങുന്നതിനു മുന്‍പ് ഒരു കഷ്ണം സബര്‍ജെല്ലി ശീലമാക്കാം.

ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍

ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നതിനും സബര്‍ജെല്ലി കഴിച്ച് പരിഹാരം കാണാം. പ്രത്യേകിച്ച്, കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button