Latest NewsKeralaNews

ഒന്നാം ക്ലാസ് പ്രവേശന നടപടികൾ ഏപ്രിൽ 17 മുതൽ ആരംഭിക്കും: ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ലാസ് പ്രവേശന നടപടികൾ ഏപ്രിൽ 17 മുതൽ ആരംഭിക്കും. മെയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തുംമെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: അത്ഭുതകരമായ വാർത്ത: കുനോ ദേശീയോദ്യാനത്തിലെ ചീറ്റപ്പുലി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിൽ പ്രതികരണവുമായി പ്രധാനമന്ത്രി

ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷാഫലം മെയ് രണ്ടിന് ഉണ്ടാകും. മെയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തും. മെയ് 20നകം എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നടത്തും. സമയബന്ധിതമായി എല്ലാം നടപ്പാക്കും എന്നറിയിക്കാനാണ് കലണ്ടർ നേരത്തെ തന്നെ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സംസ്ഥാനത്തെ സ്‌കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടർ പ്രഖ്യാപിക്കുകയാണ്. ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷാഫലം മെയ് രണ്ടിന് ഉണ്ടാകും. ഒന്നാം ക്ലാസ് പ്രവേശന നടപടികൾ ഏപ്രിൽ 17 മുതൽ ആരംഭിക്കും.

മെയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തും. മാർച്ച് 31ന് സ്‌കൂൾ അടയ്ക്കുകയും ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുകയും ചെയ്യും. മെയ് 20നകം എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നടത്തും. സമയബന്ധിതമായി എല്ലാം നടപ്പാക്കും എന്നറിയിക്കാനാണ് കലണ്ടർ നേരത്തെ തന്നെ പ്രഖ്യാപിക്കുന്നത്.

Read Also: രണ്ടുലക്ഷം നല്‍കിയില്ലെങ്കില്‍ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണി, കാമുകന്‍ വിവാഹത്തിന് സമ്മതിച്ചു: യുവതി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button