KozhikodeLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്‌ക്കൊപ്പം രാത്രി ബീച്ചിൽ കറക്കം: ആൺസുഹൃത്തടക്കം മൂന്ന് യുവാക്കൾ പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി രാത്രി ആൺസുഹൃത്തിനെ വിളിച്ചുവരുത്തി വീടുവിട്ടിറങ്ങി ബീച്ചിൽ കറങ്ങിയ സംഭവത്തിൽ സുഹൃത്തടക്കം മൂന്ന് യുവാക്കൾ പിടിയിൽ. പറമ്പിൽ സ്വദേശി പാലത്തുപൊയിൽ അബൂബക്കർ നായിഫ് (18), മുഖദാർ ബോറാ വളപ്പിൽ അഫ്സൽ (19), കുളങ്ങരപ്പീടിക മന്നന്ത്രവിൽപാടം മുഹമ്മദ് ഫാസിൽ (18) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടി ആൺസുഹൃത്തിനെ ഫോൺ വിളിച്ച് വരുത്തി, അയാൾക്കൊപ്പം ഇറങ്ങിപ്പോകുകയുമായിരുന്നു. കാപ്പാട് ബീച്ച്, പന്തീരാങ്കാവ് എന്നിവടങ്ങളിലായിരുന്നു യുവാവിനും മറ്റ് രണ്ട് സുഹൃത്തുക്കൾക്കുമൊപ്പം പെൺകുട്ടി പോയത്. തിങ്കളാഴ്ച പെൺകുട്ടിയുടെ സഹോദരൻ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.

‘ജയിലിൽ വസിച്ച കാലയളവല്ല ഗാന്ധിജിയുടെ മഹത്വം, ഗാന്ധി നിന്ദയ്ക്കായി സായുധ പാത ഉദ്ഘോഷിക്കരുത്’: ജോൺ ഡിറ്റോ

തുടർന്ന്, പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയേയും യുവാക്കളെയും കണ്ടെത്തി. പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. യുവാക്കളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button