Latest NewsIndiaNews

ജോലിക്ക് പോയി തിരിച്ച് വന്നപ്പോൾ ഭക്ഷണം ഉണ്ടാക്കി വച്ചില്ല: യുവാവ് ഭാര്യയെ തല്ലിക്കൊന്നു 

ന്യൂഡല്‍ഹി: ജോലിക്ക് പോയി തിരിച്ച് വരുമ്പോള്‍ ഭക്ഷണം ഉണ്ടാക്കി വക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ ഭർത്താവ് തല്ലിക്കൊന്നു. ഡൽഹിയിലെ ബൽസ്വായില്‍ ആണ് സംഭവം. ഭക്ഷണം കിട്ടാത്തതിന്റെ ദേഷ്യത്തില്‍ 28കാരനായ ബജ്റം​ഗി ​ഗുപ്ത യുവാവ് ഭാര്യയെ മര്‍ദ്ദിച്ചു. മർദ്ദനത്തിൽ ഭാര്യ കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിക്കുന്നത്. ചായക്കട നടത്തുകയായിരുന്നു ഇയാള്‍. ഇവര്‍ക്ക്‌ ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

മൂന്നുവർഷം മുമ്പാണ് ഇരുവരും വിവാഹിതരാവുന്നത്. ഭക്ഷണം പാചകം ചെയ്യാത്തതിലുള്ള ദേഷ്യത്തെ തുടർന്നുള്ള മർദ്ദനമാണ് മകളുടെ മരണത്തിന് കാരണമെന്ന് യുവതിയുടെ മാതാവ് പറഞ്ഞു.

മർദ്ദനത്തെ തുടർന്നുള്ള ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പൊലീസ് വീട്ടിലെത്തി പരിശോധിച്ചതിനെ തുടർന്ന് മർദ്ദിക്കാനുപയോ​ഗിച്ച വടി കണ്ടെടുത്തു. ബജ്റം​ഗി ​ഗുപ്തക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button