KeralaLatest NewsNews

പോപ്പുലര്‍ ഫ്രണ്ടിനെതിരെ പരാതി നല്‍കിയതിന് പോലീസുകാരുടെ കൈയ്യേറ്റം, സംഭവത്തിൽ രാഷ്‌ട്രപതിയുടെ ഇടപെടല്‍

പച്ചവെളിച്ചം പോലീസ് അഴിയെണ്ണും

തിരുവനന്തപുരം : രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ എഫ് ബി പോസ്റ്റി തീവ്രവാദ വിരുദ്ധ സൈബര്‍ വിംഗ് ഇന്ത്യയുടെ ഡയറക്ടര്‍ ജിജി നിക്സണിനു നേരെ വധഭീഷണി. ഈ സംഭവത്തിൽ നൽകിയ പരാതിയില്‍ രാഷ്‌ട്രപതിയുടെ ഇടപെടല്‍. പോപ്പുലര്‍ ഫ്രണ്ടിനെതിരെ പരാതി നല്‍കിയതിന് പോലീസുകാരുടെ കൈയ്യേറ്റം ഉണ്ടായതിലാണ് കേന്ദ്രം ഇടപെടുന്നത്. കൊട്ടാരക്കര പോലീസ് സറ്റേഷനിലെ സിഐ പ്രശാന്തിന്റെയും, സലീല്‍ തുടങ്ങി പത്തോളം പോലീസുക്കാരുടെയും നേതൃത്വത്തിലാണ് ഇവര്‍ക്കെതിരെ കൈയ്യേറ്റം ഉണ്ടായത്.

സംഭവത്തെക്കുറിച്ച് ജിജിയുടെ കുറിപ്പ്

SP ഓഫീസില്‍ നിന്നും പുറത്തിറങ്ങി. ഇന്‍ഡ്യന്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ എഴുത്തു് പരിഗണിച്ചു് എനിക്കെതിരെ വധഭീഷണി മുഴക്കിയവര്‍, എന്നെയും നിക്സനേയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ പരാതി എടുത്തു് FIR ഇട്ടു് കോടതിയില്‍ എത്തിക്കുവാന്‍ തീരുമാനം ആയി.

READ ALSO: ഏപ്രിൽ 3 വരെ വിവിധ മേഖലകളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

■ഇന്‍ഡ്യന്‍ രാഷ്ട്രപതി ശ്രീമതി. ദ്രൗപതി മുര്‍മുവിനു് Anti Terrorism Cyber Wing നന്ദി രേഖപ്പെടുത്തുന്നു്.
കൊട്ടാരക്കര പോലീസ് സറ്റേഷനിലെ CI പ്രശാന്തിന്റെയും, സലീല്‍ തുടങ്ങി പത്തോളം പോലീസുക്കാരുടെയും നേതൃത്വത്തില്‍ കഴിഞ്ഞ മാസം ഞങ്ങള്‍ക്കു് നേരെ ഒരു് കൈയ്യേറ്റശ്രമം നടക്കുകയുണ്ടായി. ഞങ്ങള്‍ക്കെതിരെയുള്ള ISIS /PFI വധഭീഷണിയും PFI ഹിറ്റു് സ്ക്വാഡു് അംഗം മുഹമ്മദ് ഫസില്‍ EM-ല്‍ നിന്നുള്ള ഭീഷണികളും അന്വേഷിക്കണം എന്നു് പോലീസിനോടു് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു് അതു് സംഭവിച്ചതു്. ഈ സംഭവം നിരവധി ചാനലുകള്‍ റിപ്പോര്‍ട്ടു് ചെയ്തതും ആണു്.

ഇതേതുടര്‍ന്നു് 4-2-2023 -ല്‍ ഞങ്ങള്‍ ഇന്‍ഡ്യന്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മുവിനു് ഒരു് പരാതി നല്‍കുക ഉണ്ടായി. ഇപ്പോള്‍ ഇതാ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ,ഇന്‍ഡ്യന്‍ രാഷ്ട്രപതി ഈ വിഷയത്തില്‍ ഒരിടപ്പെടല്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു്. ഇന്‍ഡ്യന്‍ രാഷ്ട്രപതിക്കു് ഞങ്ങള്‍ കേരളാ പോലീസിനെതിരെ കൊടുത്ത പരാതിയില്‍ നടപടി എടുക്കാന്‍ രാഷ്ട്രപതി കേരളാ മുഖ്യമന്ത്രി പിണറായി വിജയനോടും, കേരളാ DGP -യോടും ആവശ്യപ്പെട്ടിരിക്കുന്നു്. രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നുമുള്ള ഇടപ്പെടല്‍ അനുസരിച്ചു് പിണറായി വിജയന്‍ ഗവണ്‍മെന്റും ,കേരളാ പോലീസും ഈ വിഷയത്തില്‍ അതിവേഗ നടപടികള്‍ ആരംഭിച്ചിരിക്കുന്നു്.

ഞങ്ങള്‍ക്കെതിരെയുള്ള വധഭീഷണി അന്വേഷിക്കണം എന്നു് NIA കേരളാ പോലീസിനു് നോട്ടീസ് കൊടുക്കുക ഉണ്ടായി. പേരിനും, ഒരു് ചടങ്ങിനും ആയി 3 സ്പെഷ്യല്‍ ബ്രാഞ്ചു് ഉദ്യോഗസ്ഥരെ ATCW ഓഫീസില്‍ അയച്ചു് കേരളാ പോലീസ് നടപടി അവസാനിപ്പിച്ച സാഹചര്യത്തില്‍ ആണു് ഞങ്ങള്‍ ഇന്‍ഡ്യന്‍ പ്രസിഡന്റിനു് പരാതി കൊടുത്തതു്. തീവ്രവാദ സംഘടനകള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ ,പിണറായി വിജയന്‍ ഗവണ്‍മെന്റും അദ്ധേഹത്തിന്റെ പോലീസും, അങ്ങിനെ ഉള്ളവരെ തീവ്രവാദ സംഘടനകള്‍ക്കു് കൊലയ്ക്കു് കൊടുക്കും എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണു് ഞങ്ങളുടെ ഈ ദുരനുഭവം.
ഇന്നലെ കേരളാ പോലീസില്‍ നിന്നും ഞങ്ങളെ വിളിച്ചിരുന്നു്. അവര്‍ ഇങ്ങിനെ ആണു് പറഞ്ഞതു് ;

‘നിങ്ങള്‍ രാഷ്ട്രപതിക്കു് കൊടുത്ത പരാതി കേരളാ പോലീസിലേക്കു് ഫോര്‍വേര്‍ഡു് ചെയ്തിട്ടുണ്ടു്. നാളെ പതിനൊന്നു് മണിക്കു് കൊട്ടാരക്കര റുറല്‍ SP ഓഫീസില്‍ എത്തി വിവരങ്ങള്‍ കൈമാറണം ‘ എന്നായിരുന്നു്.
ഇതു് Anti Terrorism Cyber Wing -നെ സംബന്ധിച്ചിടത്തോളം അഭിമാനകരം തന്നെ. ATCW -യ്ക്കു് വേണ്ടി ഇന്‍ഡ്യന്‍ രാഷ്ട്രപതി ഇടപ്പെട്ടു്, കേരളത്തിന്റെ മുഖ്യമന്ത്രി, DGP തുടങ്ങിയവരെ കൊണ്ടു് ഞങ്ങള്‍ക്കെതിരെയുള്ള വധഭീഷണികളും, പോലീസ് അതിക്രമങ്ങളും അന്വേഷിക്കണം എന്നാവശ്യപ്പെട്ടതു്‌ വളരെയേറെ ഗൗരവതരമായ കാര്യം ആണു്. കേരളത്തിലെ ക്രമസമാധാനം തകര്‍ന്നു് എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവു് ആണിതു്. കേരളാ പോലിസിലെ ISIS/PFI പോലീസ് ബ്രിഗേഡായ പച്ചവെളിച്ചം പോലീസിനെതിരെ അതിശക്തമായ നടപടികള്‍ ഉണ്ടാകും എന്നുള്ളതിന്റെ വ്യക്തമായ സൂചന ആണിതു്‌ . ഇതാണു് നരേന്ദ്ര മോദി ഭരിക്കുന്ന ഇന്‍ഡ്യയുടെ ഏറ്റവും വലിയ പ്രത്യേകതയും . എന്നുവച്ചാല്‍ ഇന്‍ഡ്യയുടെ സുരക്ഷ ,ഇന്‍ഡ്യന്‍ പൗരന്മാരുടെ സുരക്ഷ അതാണു് മോദി ഗവണ്‍മെന്റിന്റെ ഏറ്റവും ഒന്നാമത്തെ പരിഗണനാ വിഷയം എന്നര്‍ത്ഥം .ഏതായാലും പച്ചവെളിച്ചം പോലീസ് അഴിയെണ്ണും എന്നുറപ്പായി കഴിഞ്ഞിരിക്കുന്നു്.
ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്‍ഡ്യന്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മു നേരിട്ടു് നടത്തിയ ഇടപ്പെടലിനു് ഞാനും Anti Terrorism Cyber Wing -ും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു്.

ഏതായാലും എനിക്കെതിരെ കൈയ്യേറ്റ ശ്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥരും, എന്നേയും നിക്സനേയും വധിക്കാന്‍ ഇറങ്ങിത്തിരിച്ചവരും അധികം താമസിയാതെ ഇരുമ്പഴികള്‍ക്കുള്ളിലാകും.
■ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ ഇടപ്പെടലിന്റെ രേഖയും, SP ഓഫീസില്‍ കൊടുത്ത പരാതിയുടെ രസീതും താഴെക്കൊടുത്തിട്ടുണ്ടു്.
ജയ് ഹിന്ദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button