KeralaLatest NewsNews

‘ഭാര്യയെ തല്ലാൻ പരസ്യമായി ആഹ്വാനം ചെയ്യുന്നു, ആരാണ് ഈ വേട്ടാവളിയൻ?’: മതപണ്ഡിതനെതിരെ മാധ്യമ പ്രവർത്തക

കൊച്ചി: സ്ത്രീ പീഡനത്തെയും ഗാർഹിക പീഡനത്തെയും പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന നടത്തിയ മതപണ്ഡിതനെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം കനക്കുന്നു. ഭാര്യയെ തല്ലാൻ പരസ്യമായി ആഹ്വാനം ചെയ്യുന്ന ഇയാൾക്ക് എതിരെ അക്രമാഹ്വാനത്തിന് കേസെടുക്കണമെന്നാണ് പൊതുഅഭിപ്രായം. മാധ്യമപ്രവർത്തകയായ ഷാഹിന കെ.കെ ഇതിനെതിരെ പ്രതികരിക്കുന്നു. ഇയാളെ കുറിച്ച് വിവരം ലഭിച്ചാൽ വനിതാ കമ്മീഷനിൽ ഒരു പരാതി നൽകുമെന്നാണ് ഷാഹിന പറയുന്നത്.

‘വീട്ടിലിരിക്കുന്ന ഭാര്യമാരെ തല്ലാൻ പറ്റിയ അഞ്ച് അവസരങ്ങൾ’ എന്ന ആമുഖത്തോടെയാണ് മതപണ്ഡിതന്റെ വീഡിയോ തുടങ്ങുന്നത്.

ഒന്നാമത്തേത്, രാത്രിയിൽ കിടപ്പറയിൽ ഭർത്താവുമായി സഹകരിക്കാത്ത ഭാര്യ, അവൾക്ക് മെൻസസല്ല, അശുദ്ധിയല്ല, ആരോഗ്യമുണ്ട്. പക്ഷേ ഭർത്താവുമായി കിടപ്പറയിൽ സഹകരിക്കുന്നില്ല അങ്ങനെ ഉള്ളവൾക്ക് ഒരെണ്ണം കൊടുക്കുന്നതിൽ കുഴപ്പമൊന്നുമില്ല.

രണ്ട്, ഭർത്താവിന്റെ അനുവാദമില്ലാതെ പുറത്തുപോവുക. ഭർത്താവ് പോകണ്ട എന്ന് പറഞ്ഞാൽ പോകണ്ട. ഭർത്താവിന്റെ അനുവാദമില്ലാതെ പുറത്തുപോകുന്ന ഭാര്യയ്ക്ക് ചിലവിന് കൊടുക്കാൻ പോലും പറയുന്നില്ല. അനുവാദമില്ലാതെ പുറത്തേക്ക് പോകുന്ന ഭാര്യയെ തല്ലാം, ചോദിച്ച് വാങ്ങുന്നതല്ലേ?

മൂന്നാമത്തേത്, ബാങ്ക് വിളിച്ചിട്ട് വരുമ്പോൾ വീട്ടിൽ കിടന്നുറങ്ങുന്ന ഭാര്യയെ കണ്ടാൽ അവളെ തല്ലാം. ഒരു കരുണയും വേണ്ട. നിസ്കരിക്കാത്ത ഭാര്യയെ നിങ്ങൾക്ക് അടിക്കാം എന്നാണ്.

നാല്, ശാരീരിക ബന്ധത്തിന് ശേഷം കുളിക്കാത്ത ഭാര്യയെയും തല്ലാം.

അഞ്ചാമത്തേത്, മണിയറയിൽ ഭർത്താവിന് മുന്നിലേക്ക് വരുമ്പോൾ ഒരുങ്ങിവരാത്ത ഭാര്യയെയും തല്ലാം.

ഇങ്ങനെ പോകുന്നു മതപണ്ഡിതന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ. ഗാർഹിക പീഡനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ സമൂഹത്തിലേക്ക് എറിഞ്ഞിട്ടുകൊടുക്കുന്നവരെ നിയമപരമായി കൈകാര്യം ചെയ്യണമെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button