Latest NewsNewsBusiness

ഒരു വർഷത്തിനിടെ ഓർഡർ ചെയ്തത് ആറ് ലക്ഷം രൂപയുടെ ഇഡലി, ലോക ഇഡലി ദിനത്തിൽ കൗതുകകരമായ കണക്കുമായി സ്വിഗ്ഗി

6 ലക്ഷം രൂപയ്ക്ക് ഏകദേശം 8,000 പ്ലേറ്റ് ഇഡലി വരെ സ്വിഗ്ഗി വിതരണം ചെയ്തിട്ടുണ്ട്

രാജ്യത്തെ ഭൂരിഭാഗം ആളുകളുടെയും ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡലി. ലോക ഇഡലി ദിനമായ മാർച്ച് 30- ന് കൗതുകമുണർത്തുന്ന കണക്കുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. രാജ്യത്ത് ഏറ്റവും അധികം ആളുകൾ കഴിക്കുന്ന പ്രഭാത ഭക്ഷണം ഇഡലിയാണെന്നാണ് സ്വിഗ്ഗിയുടെ സർവ്വേ വ്യക്തമാക്കുന്നത്. 2022 മാർച്ച് 30 മുതൽ 2023 മാർച്ച് 25 വരെയുള്ള കണക്കുകളാണ് സ്വിഗ്ഗി പുറത്തുവിട്ടത്. കൂടാതെ, ഒരു വർഷത്തിനിടെ ആറ് ലക്ഷം രൂപയുടെ ഇഡലി ഓർഡർ ചെയ്ത ഉപഭോക്താവിനെ കുറിച്ചുള്ള വിവരങ്ങളും ഇത്തവണ സ്വിഗ്ഗി പങ്കുവെച്ചിട്ടുണ്ട്.

ഹൈദരാബാദിൽ താമസിക്കുന്ന സ്വിഗ്ഗിയുടെ ഉപഭോക്താവാണ് ഒരു വർഷത്തിനുള്ളിൽ 6 ലക്ഷം രൂപയുടെ ഇഡലിക്ക് ഓർഡർ നൽകിയത്. 6 ലക്ഷം രൂപയ്ക്ക് ഏകദേശം 8,000 പ്ലേറ്റ് ഇഡലി വരെ സ്വിഗ്ഗി വിതരണം ചെയ്തിട്ടുണ്ട്. ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ താമസിക്കുന്ന ഉപഭോക്താവിന്റെ കുടുംബങ്ങൾക്കും കൂട്ടുകാർക്കും ഉൾപ്പെടെയാണ് സ്വിഗ്ഗി മുഖാന്തരം ഇഡലിക്ക് ഓർഡർ നൽകിയത്. അതേസമയം, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ എന്നീ നഗരങ്ങളിൽ നിന്നും രാവിലെ 8 മണി മുതൽ 10 മണി വരെ ഏറ്റവും അധികം ആളുകൾ ഓർഡർ ചെയ്യുന്ന ഭക്ഷണവും ഇഡലി തന്നെയാണ്.

Also Read: പാലക്കാട് ബസ് തടഞ്ഞ് നിർത്തി 75 പവൻ കവർന്ന സംഭവം: ആറ് പേർ കൂടി പിടിയിൽ, പിടിയിലായവരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും 

shortlink

Related Articles

Post Your Comments

Related Articles


Back to top button