Latest NewsNewsBusiness

വാലന്റൈൻസ് ഡേയ്ക്ക് ഇനി ദിവസങ്ങൾ മാത്രം! റോസാപ്പൂ വിപ്ലവം സൃഷ്ടിച്ച് സ്വിഗ്ഗി

'ഫ്ലവർ ഓഫ് ലവ്' എന്ന അടിക്കുറിപ്പോടെയാണ് റോസാപ്പൂവിന് ലഭിച്ച ഓർഡറുകളെ കുറിച്ചുള്ള വിവരങ്ങൾ സ്വിഗ്ഗി പങ്കുവെച്ചത്

വാലന്റൈൻസ് ഡേ എത്താറായതോടെ റോസാപ്പൂ വിപ്ലവം സൃഷ്ടിച്ച് സ്വിഗ്ഗി. വാലന്റൈൻസ് ഡേയ്ക്ക് മുന്നോടിയായുള്ള പ്രൊപ്പോസ് ഡേ ആഘോഷമാക്കാൻ ഇക്കുറിയും നിരവധി ആളുകളാണ് റോസാപ്പൂവിന് ഓർഡർ നൽകിയത്. മിനിറ്റിൽ 251 റോസാപ്പൂക്കളുടെ ഓഡറാണ് ലഭിച്ചതെന്ന് സ്വിഗ്ഗി വ്യക്തമാക്കി. ഇന്ത്യയിലെ ഉപഭോക്താക്കളാണ് ചുവന്ന പനിനീർ പൂക്കൾ ഓർഡർ ചെയ്ത് റെക്കോർഡിട്ടത്.

‘ഫ്ലവർ ഓഫ് ലവ്’ എന്ന അടിക്കുറിപ്പോടെയാണ് റോസാപ്പൂവിന് ലഭിച്ച ഓർഡറുകളെ കുറിച്ചുള്ള വിവരങ്ങൾ സ്വിഗ്ഗി പങ്കുവെച്ചത്. ഇത്തവണ 1.5 മില്യൺ ചുവന്ന റോസാപ്പൂക്കളാണ് പാക്ക് ചെയ്ത് കച്ചവടത്തിനായി തയ്യാറാക്കിയത്. കഴിഞ്ഞ വർഷം ഏകദേശം 1.5 മില്യണിനടുത്ത് തന്നെയാണ് റോസാപ്പൂവിന്റെ വിൽപ്പന നടത്തിയത്. ഓരോരുത്തരും സിംഗിൾ ഓർഡറിൽ 10000 കണക്കിന് പൂക്കൾ വാങ്ങിയിട്ടുണ്ടെന്ന് സ്വിഗ്ഗി വ്യക്തമാക്കി.

Also Read: പാകിസ്ഥാനില്‍ പോളിംഗ് സ്റ്റേഷന് സമീപം സ്‌ഫോടനം: രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button