Latest NewsNewsIndia

പതിനൊന്നാമത് വന്ദേഭാരത് എക്സ്പ്രസിനെ വരവേൽക്കാൻ ഒരുങ്ങി രാജ്യം, അടുത്ത മാസം മുതൽ സർവീസ് ആരംഭിക്കും

ന്യൂഡൽഹിക്കും ഭോപ്പാലിനും ഇടയിലാണ് പതിനൊന്നാമത് വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക

രാജ്യത്തെ പതിനൊന്നാമത് വന്ദേഭാരത് എക്സ്പ്രസ് അടുത്ത മാസം മുതൽ സർവീസ് ആരംഭിക്കും. ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും. ന്യൂഡൽഹിക്കും ഭോപ്പാലിനും ഇടയിലാണ് പതിനൊന്നാമത് വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. 7.4 മണിക്കൂറിനുള്ളിൽ 708 കിലോമീറ്റർ ദൂരം വരെയാണ് ഇവ സഞ്ചരിക്കുക. അത്യാധുനിക സൗകര്യങ്ങളോടെയാണ് വന്ദേഭാരത് എക്സ്പ്രസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

യാത്രക്കാർക്ക് കൂടുതൽ വേഗതയേറിയതും, സൗകര്യപ്രദവുമായ യാത്രാ അനുഭവം പ്രധാനം ചെയ്യുന്നുവെന്നതാണ് വന്ദേഭാരത് എക്സ്പ്രസുകളുടെ പ്രധാന സവിശേഷത. ഇവ ടൂറിസം മേഖലയുടെ ഉന്നമനത്തിനും, സാമ്പത്തിക വികസനത്തിനും ഏറെ സഹായിക്കുന്നുണ്ട്. സംസ്ഥാനത്തെ നാലാമത്തെ വന്ദേഭാരത് ട്രെയിനാണ് ഭോപ്പാൽ ഡൽഹി- എക്സ്പ്രസ്. ഉടൻ തന്നെ ന്യൂഡൽഹി- ജയ്പൂർ മേഖലയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ, അടുത്ത മാസം മുതൽ ദക്ഷിണ റെയിൽവേയിലെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസും സർവീസ് ആരംഭിക്കുന്നതാണ്.

Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ വഴികള്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button