KeralaLatest NewsNews

സംസ്ഥാനത്തെ സ്വർണ വ്യാപാരികൾക്ക് ആശ്വാസ വാർത്ത! പുതിയ എച്ച്.യു.ഐ.ഡി പതിപ്പിക്കാൻ 3 മാസം കൂടി സാവകാശം നൽകി ഹൈക്കോടതി

സ്വർണ വ്യാപാരികൾ ആറ് മാസത്തെ സാവകാശം ആവശ്യപ്പെട്ടിരുന്നെങ്കിലും, മൂന്ന് മാസം മാത്രമാണ് സമയം നൽകിയത്

സംസ്ഥാനത്തെ സ്വർണ വ്യാപാരികൾക്ക് ആശ്വാസം നൽകുന്ന വാർത്തയുമായി കേരള ഹൈക്കോടതി. സ്വർണ വ്യാപാരികളുടെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ആഭരണങ്ങളിൽ ഹാൾമാർക്കിംഗ് പതിപ്പിക്കാൻ 3 മാസത്തെ സാവകാശമാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ പുതിയ ആറക്ക ആൽഫ ന്യൂമറിക് ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ ഉള്ള സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാവൂ എന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി 3 മാസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. ഇതോടെ, സ്വർണ വ്യാപാരികൾക്ക് ആഭരണങ്ങളിൽ ഹാൾമാർക്കിംഗ് പതിപ്പിക്കാൻ 3 മാസത്തെ സാവകാശം കൂടി ലഭിക്കുന്നതാണ്. ഹൈക്കോടതിയുടെ ഈ തീരുമാനം രാജ്യമെമ്പാടും ബാധകമാണ്.

സ്വർണാഭരണങ്ങളിൽ പുതിയ എച്ച്.യു.ഐ.ഡി പതിപ്പിക്കാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് സ്വർണ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ച്ന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സ്വർണ വ്യാപാരികൾ 6 മാസത്തെ സാവകാശം ആവശ്യപ്പെട്ടിരുന്നെങ്കിലും, 3 മാസം മാത്രമാണ് സമയം നൽകിയത്. നിലവിൽ, സ്വർണക്കടകളിൽ ഉള്ള 50 ശതമാനത്തിലേറെ ആഭരണങ്ങളും പഴയ എച്ച്.യു.ഐ.ഡി ഉള്ളവയാണ്.

Also Read: ഗായകന്‍ വിജയ് യേശുദാസിന്റെ വീട്ടില്‍ കവര്‍ച്ച: 60 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button