KeralaLatest NewsNews

സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഭൂമിയുടെ ന്യായവില ഉയരും, 13 വർഷത്തിനിടെ ഉയർത്തിയത് 6 തവണ

സെന്റിന് ഒരു ലക്ഷം രൂപ ന്യായവിലയുണ്ടായിരുന്ന ഭൂമിക്ക് ഏപ്രിൽ 1 മുതൽ 1,20,000 രൂപയായാണ് ഉയരുക

സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഭൂമിയുടെ ന്യായവില ഉയരും. റിപ്പോർട്ടുകൾ പ്രകാരം, നാളെ മുതൽ ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടാവുക. ഇതിന് ആനുപാതികമായി രജിസ്ട്രേഷൻ ചെലവും ഉയരുന്നതാണ്. സെന്റിന് ഒരു ലക്ഷം രൂപ ന്യായവിലയുണ്ടായിരുന്ന ഭൂമിക്ക് ഏപ്രിൽ 1 മുതൽ 1,20,000 രൂപയായാണ് ഉയരുക. ന്യായവില ഒരു ലക്ഷമായിരുന്നപ്പോൾ 10,000 രൂപയായിരുന്ന രജിസ്ട്രേഷൻ ഫീസ്, ന്യായവില 1,20,000 ആകുന്നതോടെ 12,000 രൂപയായാണ് വർദ്ധിക്കുക.

സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 2010- ൽ നിലവിൽ വന്ന ശേഷം ആറാം തവണയാണ് വർദ്ധിപ്പിക്കുന്നത്. 2014-ൽ 50 ശതമാനത്തോളം ന്യായവില ഉയർത്തിയിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി 10 ശതമാനം വീതമാണ് ന്യായവില വർദ്ധിപ്പിച്ചത്. 13 വർഷത്തിനിടെ ന്യായവിലയിൽ വലിയ തോതിലുള്ള മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്.

Also Read: ഡയറ്റില്‍ പുതിനയില ഉള്‍പ്പെടുത്തിയാല്‍, അറിയാം പുതിനയില നമുക്കേകുന്ന ഈ ഗുണങ്ങള്‍…

ഇത്തവണ നടന്ന ബജറ്റിൽ കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസും, അപേക്ഷയുടെ പരിശോധനാ ഫീസും കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എത്രയാണ് ഫീസ് വർദ്ധിപ്പിക്കുന്നത് എന്നത് സംബന്ധിച്ച ഉത്തരവ് തദ്ദേശ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. ന്യായവില ഉയരുന്നതിനാൽ മാർച്ച് 31- നു മുൻപ് രജിസ്ട്രേഷൻ സംബന്ധമായ പ്രക്രിയകൾ പൂർത്തീകരിക്കാൻ കൂടുതൽ ആളുകൾ എത്തുന്നതോടെ സബ് രജിസ്റ്റർ ഓഫീസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button