Latest NewsNewsLife Style

ഡയറ്റില്‍ പുതിനയില ഉള്‍പ്പെടുത്തിയാല്‍, അറിയാം പുതിനയില നമുക്കേകുന്ന ഈ ഗുണങ്ങള്‍…

ഡയറ്റില്‍ കാര്യമായ ശ്രദ്ധയുണ്ടെങ്കില്‍ തന്നെ ഒരു പരിധി വരെ നമുക്ക് ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാൻ സാധിക്കാവുന്നതേയുള്ളൂ. ഭക്ഷണത്തിലൂടെ പല അവശ്യഘടകങ്ങളും നാം നേടുന്നുണ്ട്. ഇവയെല്ലാം തന്നെ ശരീരത്തിന്‍റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകാരപ്രദവുമാകുന്നു.

ഇങ്ങനെ ഉപയോഗം വരുന്ന അവശ്യഘടകങ്ങളില്‍ കുറവ് സംഭവിക്കുമ്പോള്‍ അതിന് അനുസരിച്ചുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം നിത്യജീവിതത്തില്‍ നമ്മെ വേട്ടയാടിത്തുടങ്ങും.

ഇവിടെയിപ്പോള്‍ പരമ്പരാഗതമായിത്തന്നെ ഒരു ഔഷധമെന്ന നിലയില്‍ കണക്കാക്കപ്പെടുന്ന പുതിനയിലയുടെ ചില ഗുണങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. ചായയിലും ജ്യൂസിലും സലാഡുകളിലും മറ്റ് പല വിഭവങ്ങളിലുമെല്ലാം ചേര്‍ത്ത് പുതിനയില നാം കഴിക്കാറുണ്ട്. എന്താണ് ഇത് കഴിക്കുന്നത് കൊണ്ട് നമുക്കുണ്ടാകുന്ന മാറ്റങ്ങള്‍? അറിയാം…

മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടാത്തവര്‍ ഇന്ന് വിരളമായിരിക്കും. വീട്ടില്‍ നിന്നോ ജോലിസ്ഥലത്ത് നിന്നോ എല്ലാമായി ഏതെങ്കിലും വിധേന മാനസികസമ്മര്‍ദ്ദം നേരിടുന്നവരാണ് അധികപേരും. ഈ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അഥവാ സ്ട്രെസില്‍ നിന്ന് നമ്മെ അകറ്റാൻ പുതിനയില സഹായിക്കുന്നു. രക്തത്തിലെ ‘കോര്‍ട്ടിസോള്‍’ നില നിയന്ത്രിച്ചുകൊണ്ടാണ് പുതിനയില സ്ട്രെസ് നിയന്ത്രിക്കുന്നത്.

ചര്‍മ്മത്തിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ചര്‍മ്മം തിളക്കമുള്ളതും ഭംഗിയുള്ളതുമാക്കി നിര്‍ത്തുന്നതിനുമെല്ലാം പുതിനയില സഹായകമാണ്. ചര്‍മ്മത്തില്‍ എല്ലായിടത്തേക്കും രക്തയോട്ടം എത്തുന്നതിനും ചര്‍മ്മത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നതിനുമെല്ലാം സഹായിക്കുന്നതിലൂടെയാണ് പുതിനയില ചര്‍മ്മത്തിന് ഗുണകരമാകുന്നത്. ചര്‍മ്മത്തിലെ കോശങ്ങള്‍ നശിച്ചുപോകുന്നത് തടയാൻ സഹായിക്കുന്ന പുതിനയില ചര്‍മ്മത്തില്‍ ചുളിവുകളോ പാടുകളോ വരകളോ എല്ലാം വീഴുന്നതും പ്രതിരോധിക്കുന്നു.

ദഹനപ്രശ്നങ്ങള്‍ അകറ്റി ദഹനം കൂട്ടുന്നതിനും പുതിനയില ഏറെ സഹായകമാകുന്നു. പിത്തരസത്തിന്‍റെ ഒഴുക്ക് കൂട്ടുന്നതിലൂടെയാണ് പുതിനയില ദഹനം കൂട്ടാൻ സഹായിക്കുന്നത്. അതുപോലെ തന്നെ ഭക്ഷണങ്ങളില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ സ്വീകരിക്കുന്നതിനും പുതിനയില സഹായിക്കുന്നു. ദഹനം കൂടുന്നത് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ഇതിനും ഏറെ സഹായകമാണ്.

കഫക്കെട്ടുള്ളവര്‍ക്ക് കഫം അകത്ത് കുടുങ്ങിക്കിടന്ന് ഏറെ ബുദ്ധിമുട്ട് ഉണ്ടാകാം. ഈ കഫം വിഘടിച്ച് സുഗമമായി പുറത്തേക്ക് വരുന്നതിന് പുതിനയിലയില്‍ അടങ്ങിയിരിക്കുന്ന ‘മെന്തോള്‍’ സഹായിക്കുന്നു.

ചെറിയ രീതിയില്‍ ബിപി നിയന്ത്രിക്കുന്നതിനും പുതിനയില സഹായിക്കുന്നു. പുതിനയില്‍ അടങ്ങിയിട്ടുള്ള ‘മെന്തോള്‍’ തന്നെയാണ് ഇതിനും സഹായകമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button