Latest NewsIndia

മോദിക്ക് ബിരുദമുണ്ടോയെന്നത് ഇപ്പോൾ വഹിക്കുന്ന ചുമതലയ്ക്ക് ആവശ്യമില്ല, കെജ്‌രിവാളിന്റേത് ബാലിശമായ നടപടി: 25000 രൂപ പിഴ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് പിഴ. 25000 രൂപയാണ് ഗുജറാത്ത്‌ കോടതി പിഴ വിധിച്ചത്. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് തേടിയതിനാണ് പിഴ. മുഖ്യവിവരവകാശ കമ്മീഷൻ ഉത്തരവ് ഗുജറാത്ത്‌ ഹൈക്കോടതി റദ്ദാക്കി.

ജസ്റ്റിസ് ബിരേൻ ബൈഷ്ണവിൻ്റേതാണ് വിധി.പിഎംഒയിലെയും, ഗുജറാത്ത്‌ സർവകലാശാലയിലെയും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരോട് ബിരുദ വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. ഗുജറാത്ത് യൂണിവേഴ്‌സിറ്റി നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ നല്‍കാന്‍ സര്‍വകലാശാലയെ നിര്‍ബന്ധിക്കാനാവില്ലെന്ന്, ഗുജറാത്ത് യൂണിവേഴ്‌സിറ്റിക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു.

‘ഇതില്‍ പൊതുതാത്പര്യമൊന്നുമില്ല. ഒരാളുടെ ബാലിശമായ കൗതുകത്തിനു വേണ്ടി ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാനാവില്ല.’ പ്രധാനമന്ത്രിക്കു ബിരുദമുണ്ടോയെന്നത് അദ്ദേഹത്തിന്റെ ചുമതലയുമായി ഒരുതരത്തിലും ബന്ധപ്പെടാത്ത കാര്യമാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button