Latest NewsNewsBusiness

വിദ്യാർത്ഥികൾക്കായി ‘ഹാൾടിക്കറ്റ് ഓഫറുമായി’ വണ്ടർലാ, പ്രവേശന നിരക്കിൽ ഡിസ്കൗണ്ട്

ഓൺലൈൻ ബുക്കിംഗുകളിലും, ഓഫ്‌ലൈൻ ബുക്കിംഗുകളിലും ഓഫർ ലഭിക്കുന്നതാണ്

മാർച്ച് മാസത്തെ പരീക്ഷ ചൂടിൽ നിന്നും കരകയറിയ വിദ്യാർത്ഥികൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ അമ്യൂസ്മെന്റ് പാർക്കായ വണ്ടർലാ ഹോളിഡേയ്സ്. ഇത്തവണ വിദ്യാർത്ഥികൾക്ക് മാത്രമായി ‘ഹാൾടിക്കറ്റ് ഓഫറാണ്’ വണ്ടർലാ പ്രഖ്യാപിച്ചിരിക്കുന്നത്. 10,11,12 ക്ലാസുകളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കാണ് ഹാൾടിക്കറ്റ് ഓഫറിലൂടെ ഇളവുകൾ ലഭിക്കുക. പ്രവേശന നിരക്കിൽ വമ്പിച്ച കിഴിവാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.

വിദ്യാർത്ഥികൾ ഒറിജിനൽ പരീക്ഷ ഹാൾ ടിക്കറ്റുകൾ ഹാജരാക്കിയാൽ വണ്ടർലാ പാർക്കിലെ പ്രവേശന ടിക്കറ്റിന് 35 ശതമാനം വരെ കിഴിവ് നേടാൻ സാധിക്കും. ഓൺലൈൻ ബുക്കിംഗുകളിലും, ഓഫ്‌ലൈൻ ബുക്കിംഗുകളിലും ഓഫർ ലഭിക്കുന്നതാണ്. അതേസമയം, ഐഡി കാർഡുമായി വരുന്ന 22 വയസിൽ താഴെയുള്ള കോളേജ് വിദ്യാർത്ഥികൾക്കും പ്രവേശന നിരക്കിൽ പ്രത്യേക ഇളവുകൾ നൽകുന്നുണ്ട്. വണ്ടർലായുടെ കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് പാർക്കുകളിലാണ് ഈ ഓഫർ ലഭിക്കുക.

Also Read: അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തം, ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും

shortlink

Post Your Comments


Back to top button