Latest NewsNewsTechnology

കേരളത്തിനായി പ്രത്യേക ക്യുആർ കോഡ് രൂപകൽപ്പന ചെയ്ത് പേടിഎം, ലക്ഷ്യം ഇതാണ്

ഇത്തവണ കേരളത്തെ ലക്ഷ്യമിട്ടാണ് പേടിഎം പുതിയ ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നത്

രാജ്യത്തെ പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം പുതിയ ബിസിനസ് വിപുലീകരണത്തിന് ഒരുങ്ങുന്നു. ഇത്തവണ കേരളത്തെ ലക്ഷ്യമിട്ടാണ് പേടിഎം പുതിയ ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ഇതോടനുബന്ധിച്ച്, കേരളത്തിന് മാത്രമായി പ്രത്യേക ക്യുആർ കോഡും പേടിഎം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകൾ, ഹോട്ടലുകൾ, പ്രാദേശിക കടകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പുതിയ ക്യുആർ കോഡ് വിന്യസിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് എത്തുന്ന വിദേശ സഞ്ചാരികൾക്ക് കടകളിലും, ഭക്ഷണശാലകളിലും പുതിയ പേടിഎം ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ്. പുതിയ ക്യുആർ കോഡിലൂടെ പേടിഎം വാലറ്റ്, പേടിഎം യുപിഐ ലൈറ്റ്, പേടിഎം യുപിഐ, പേടിഎം പോസ്റ്റ്പെയ്ഡ്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് എന്നിവയിൽ നിന്നുള്ള പേയ്മെന്റുകൾ തടസ്സമില്ലാതെ സ്വീകരിക്കാൻ വ്യാപാരികളെ സഹായിക്കുന്നതാണ്.

Also Read: സൂപ്പര്‍ടാങ്കര്‍ കപ്പല്‍ പൊട്ടിത്തെറിക്കാന്‍ സാദ്ധ്യത : നാലു രാജ്യങ്ങള്‍ വിപത്തിലേയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button