Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ അറിയാം

ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 30 രൂപയും വർദ്ധിച്ചിരുന്നു

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,500 രൂപയാണ് ഇന്നത്തെ വില. ഇതോടെ, ഒരു പവൻ സ്വർണത്തിന് 44,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4,570 രൂപയാണ്.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 30 രൂപയും വർദ്ധിച്ചിരുന്നു. ബുധനാഴ്ച ഉണ്ടായ നേരിയ വർദ്ധനയ്ക്കു ശേഷം, വ്യാഴാഴ്ച സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭ ഘട്ടത്തിലാണ് സ്വർണവില നിശ്ചലമായി തുടരുന്നത്. കഴിഞ്ഞ മാസം 18- നാണ് സ്വർണവില സർവകാല റെക്കോർഡിൽ എത്തിയത്. മാർച്ച് 18-ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,240 രൂപയായിരുന്നു.

Also Read: വയനാട്ടിൽ ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടറെ പിരിച്ചുവിട്ടു

shortlink

Related Articles

Post Your Comments


Back to top button