Latest NewsIndiaNews

കലാക്ഷേത്രയില്‍ നാല് മലയാളി അധ്യാപകര്‍ക്കെതിരെ നൂറോളം ലൈംഗികപീഡന പരാതികള്‍

വിദ്യാര്‍ത്ഥിനികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് പതിവ്

ചെന്നൈ : കലാക്ഷേത്രയില്‍ നാല് മലയാളി അധ്യാപകര്‍ക്കെതിരെ ഉയര്‍ന്നത് നൂറോളം ലൈംഗികപീഡന പരാതികളാണെന്ന് റിപ്പോര്‍ട്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രുക്മിണി ദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ അസി. പ്രൊഫസറായ ഹരിപത്മനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. മറ്റു മൂന്ന് മലയാളി അധ്യാപകര്‍ക്കെതിരെയും സമാനമായ പരാതികളുണ്ട്. നൂറോളം ലൈംഗികപീഡന പരാതികളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്.

Read also: ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം: അപകടകാരണം ഷോർട്ട് സർക്യൂട്ട്, അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട്  കളക്ടർക്ക് സമർപ്പിച്ചു

സജിത് ലാല്‍, സായ് കൃഷ്ണന്‍, ശ്രീനാഥ് എന്നീ മൂന്ന് മലയാളി അധ്യാപകര്‍ക്കെതിരെയാണ് തമിഴ്നാട് വനിതാ കമ്മീഷന് പരാതി ലഭിച്ചത്. പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ് മലയാളി അധ്യാപകനെതിരെ ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് ഹരിപത്മനെതിരെ സ്ത്രീപീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കലാക്ഷേത്ര ഫൗണ്ടേഷനില്‍ നിന്നുള്ള നൂറ് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസമാണ് അധ്യാപകര്‍ക്കെതിരെ
തമിഴ്‌നാട് വനിതാ കമ്മീഷനില്‍ പരാതിപ്പെട്ടത്.

അധ്യാപകന്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ അധ്യാപകര്‍ തന്നെ ഉപദ്രവിച്ചെന്നും അയാള്‍ കാരണം തനിക്ക് പഠനം നിര്‍ത്തേണ്ടി വന്നെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. സ്ഥാപനം വിട്ട ശേഷവും ഇയാള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തുകൊണ്ടിരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

രുക്മിണിദേവി കോളേജ് ഫോര്‍ ഫൈന്‍ ആര്‍ട്‌സിലെ അധ്യാപകനും നര്‍ത്തകര്‍ക്കും എതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതല്‍ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം നടത്തി വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button