UAELatest NewsNewsInternationalGulf

ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം: നിർദ്ദേശവുമായി യുഎഇ

അബുദാബി: ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് യുഎഇ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നിലവിൽ യുഎഇ പൗരന്മാർക്കാണ് ഈ നിർദ്ദേശം ബാധകമായിട്ടുള്ളത്.

Read Also: മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ശിവ ഭഗവാന്റെ അനുഗ്രഹം തേടി അജിത് ഡോവല്‍, പുതിയ പടയൊരുക്കത്തിന് മുന്നോടിയാണോ എന്ന് സംശയം

പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് മന്ത്രാലയം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ആഗോളതലത്തിലും, പ്രാദേശികതലത്തിലുമുള്ള മാർബർഗ് വൈറസ് രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വരുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

അതേസമയം, ബഹ്റൈൻ ആരോഗ്യ മന്ത്രാലയവും ഒമാനും കഴിഞ്ഞ ദിവസം ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ പ്രവാസികളോടും പൗരന്മാരോടും നിർദ്ദേശിച്ചിരുന്നു.

Read Also: മഹാരാജാസ് കോളേജിൽ സംഘർഷം: എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകരടക്കം 7 വിദ്യാർത്ഥികൾക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button