Latest NewsNewsIndia

മദ്യനയ വിവാദം തുടരുന്നതിനിടയിലും ഡൽഹിയിലെ മദ്യ വിൽപ്പന റെക്കോർഡിൽ, കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിച്ചത് കോടികളുടെ മദ്യം

62 കോടി മദ്യകുപ്പികളാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റുപോയത്

മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിലും ഡൽഹിയിലെ മദ്യ വിൽപ്പന റെക്കോർഡ് ഉയരത്തിൽ. 2022-23 സാമ്പത്തിക വർഷം ഡൽഹിയിൽ കോടികളുടെ മദ്യമാണ് വിറ്റഴിക്കാൻ സാധിച്ചത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷം 6,821 കോടി രൂപയുടെ റവന്യൂ വരുമാനമാണ് ലഭിച്ചത്. കൂടാതെ, എക്സൈസ് ഡ്യൂട്ടി ഇനത്തിൽ 5,548.5 കോടിയും, മൂല്യവർദ്ധിത നികുതി ഇനത്തിൽ 1,272.5 കോടിയും ലഭിച്ചിട്ടുണ്ട്.

62 കോടി മദ്യകുപ്പികളാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റുപോയത്. പ്രതിദിനം ശരാശരി 17 ലക്ഷം കുപ്പികൾ വിറ്റഴിച്ചതിലൂടെ, ശരാശരി 19.71 കോടി രൂപയുടെ വരുമാനമാണ് നേടാൻ സാധിച്ചത്. അതേസമയം, 2021-22 സാമ്പത്തിക വർഷം വിറ്റഴിച്ചത് 6,762 കോടി രൂപയുടെ മദ്യമാണ്. 9,500 കോടി രൂപയുടെ വാർഷിക വരുമാന ലക്ഷ്യമിട്ട് ഡൽഹി സർക്കാർ പുതിയ മദ്യനയം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ, വിവാദങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും അന്വേഷണത്തെ തുടർന്ന് 2022 ഓഗസ്റ്റിൽ പുതിയ മദ്യനയം പിൻവലിക്കുകയും, സെപ്റ്റംബർ ഒന്നു മുതൽ പഴയ മദ്യനയത്തിലേക്ക് മടങ്ങുകയുമായിരുന്നു.

Also Read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ വാൾനട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button