Latest NewsNewsIndia

പ്ലാസ്റ്റിക് കൊടുത്താൽ സ്വർണ നാണയം സമ്മാനം! പ്ലാസ്റ്റിക് നിർമ്മാർജന ക്യാമ്പയിനുമായി ഈ പഞ്ചായത്ത്

'പ്ലാസ്റ്റിക് കൊടുക്കൂ, സ്വർണം എടുക്കൂ' എന്ന പേരിലാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്

പരിസ്ഥിതിക്ക് ഉതകുന്ന നൂതന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സദിവാര ഗ്രാമപഞ്ചായത്ത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്രത്യേക ക്യാമ്പയിനിനാണ് പഞ്ചായത്ത് തുടക്കമിട്ടിരിക്കുന്നത്. ‘പ്ലാസ്റ്റിക് കൊടുക്കൂ, സ്വർണം എടുക്കൂ’ എന്ന പേരിലാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. പേര് പോലെ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നവർക്ക് സ്വർണ നാണയമാണ് പഞ്ചായത്ത് വാഗ്ദാനം ചെയ്തിരിക്കുന്നത്.

പ്ലാസ്റ്റിക് നിർമ്മാർജനത്തിന്റെ ഭാഗമായി 20 ക്വിന്റലിൽ അധികം പ്ലാസ്റ്റിക് നൽകുന്നവർക്ക് പഞ്ചായത്ത് സ്വർണ നാണയം നൽകുന്നതാണ്. റോഡുകളിലും തെരുവുകളിലും പ്ലാസ്റ്റിക് കുമിഞ്ഞു കൂടാൻ തുടങ്ങിയതോടെയാണ് പഞ്ചായത്ത് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. ഈ പദ്ധതി വിജയകരമായി നടക്കുന്നതിനാൽ, കേന്ദ്ര ഭരണ പ്രദേശത്തെ എല്ലാ ഗ്രാമങ്ങളിലും പദ്ധതി ആവിഷ്കരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി പ്രഖ്യാപനത്തിനുശേഷം മാലിന്യ കൂമ്പാരങ്ങൾ, നദികൾ, റോഡുകൾ എന്നിവയിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കാൻ പ്രദേശവാസികൾ കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Also Read: നാഥുലാ ചുരത്തിൽ മഞ്ഞുമല ഇടിഞ്ഞുവീണ് വൻ ദുരന്തം, 7 പേർ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button