Latest NewsNewsIndia

നാഥുലാ ചുരത്തിൽ മഞ്ഞുമല ഇടിഞ്ഞുവീണ് വൻ ദുരന്തം, 7 പേർ മരിച്ചു

ദുരന്തത്തിനിരയായവർ എവിടെ നിന്നെത്തിയ വിനോദസഞ്ചാരികളാണെന്ന് വ്യക്തമല്ല

സിക്കിമിലെ നാഥുലാ ചുരത്തിൽ മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടർന്ന് വൻ ദുരന്തം. അപകടത്തിൽ ഏഴ് പേരാണ് മരിച്ചത്. നിരവധി വിനോദസഞ്ചാരികൾ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം, 22 പേരെ ഇതുവരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെയാണ് മഞ്ഞുമല ഇടിഞ്ഞത്. സിക്കിമിന്റെ തലസ്ഥാനമായ ഗ്യാങ്ങ്ടോക്കിൽ നിന്നും നാഥുലയിലേക്കുളള വഴിയിൽ ജവഹർലാൽ റോഡിലെ പതിനാലാം മൈലിലാണ് അപകടം നടന്നത്.

നിരവധി വിനോദസഞ്ചാരികളാണ് ഇവിടെ ദിനംപ്രതി എത്തിച്ചേരുന്നത്. ദുരന്തത്തിനിരയായവർ എവിടെ നിന്നെത്തിയ വിനോദസഞ്ചാരികളാണെന്ന് വ്യക്തമല്ല. മഞ്ഞിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സിക്കിം പോലീസിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ രക്ഷിച്ച വരെ ഗ്യാങ്ങ്ടോക്കിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: പ്രസവിച്ചതിന് പിന്നാലെ യുവതി കുഞ്ഞിനെ ഉപേക്ഷിച്ചു: രക്ഷയായത് ഡോക്ടര്‍മാരുടേയും പോലീസിന്റേയും സമയോചിത ഇടപെടല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button