Latest NewsNewsBusiness

എസ്ബിഐ വീ കെയർ: പദ്ധതിയിൽ അംഗമാകാൻ മുതിർന്ന പൗരന്മാർക്ക് വീണ്ടും അവസരം, സമയപരിധി ദീർഘിപ്പിച്ചു

വീ കെയർ പദ്ധതിയിലൂടെ 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.50 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്

മുതിർന്ന പൗരന്മാർക്കായി എസ്ബിഐ അവതരിപ്പിച്ച വീ കെയർ പദ്ധതിയിൽ അംഗമാകാൻ വീണ്ടും അവസരം. ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതിയിൽ അംഗമാകാനുള്ള കാലാവധി വീണ്ടും നീട്ടിയിരിക്കുകയാണ് എസ്ബിഐ. പുതുക്കിയ തീയതി അനുസരിച്ച്, 2023 ജൂൺ 30 വരെ പദ്ധതിയിൽ അംഗമാകാൻ സാധിക്കും. മുതിർന്ന പൗരന്മാരുടെ ടേം ഡെപ്പോസിറ്റുകൾക്ക് അധിക പലിശ നൽകി, അവരുടെ വരുമാനം സംരക്ഷിക്കുക എന്നതാണ് വീ കെയർ പദ്ധതിയിലൂടെ എസ്ബിഐ ലക്ഷ്യമിടുന്നത്.

വീ കെയർ പദ്ധതിയിലൂടെ 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.50 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. അടുത്തുള്ള എസ്ബിഐ ബ്രാഞ്ച് സന്ദർശിച്ചോ, നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ, യോനോ ആപ്പ് ഉപയോഗിച്ചോ വീ കെയർ എഫ്ഡി ബുക്ക് ചെയ്യാൻ സാധിക്കും. വീ കെയർ പദ്ധതിയിലൂടെ ലഭിക്കുന്ന പലിശ മാസത്തിലൊരിക്കലോ, വർഷത്തിൽ തവണകളായോ വാങ്ങാൻ കഴിയും. കാലാവധി പൂർത്തിയാകുമ്പോൾ പലിശ വരുമാനം അക്കൗണ്ടിൽ എത്തുന്നതാണ്. 2020 മെയ് മാസത്തിലാണ് മുതിർന്ന പൗരന്മാർക്കായി വീ കെയർ സീനിയർ സിറ്റിസൺസ് ടേം ഡെപ്പോസിറ്റ് സ്കീം പ്രാബല്യത്തിലായത്.

Also Read: അയോഗ്യനാക്കപ്പെട്ട ശേഷം ഇതാദ്യമായി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button