Latest NewsIndia

മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തമ്മിലടി: പരസ്യ പ്രസ്താവനയുമായി സിദ്ധരാമയ്യ

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം. പാര്‍ട്ടിക്കുള്ളിൽ തന്നെ നേതാക്കള്‍ സിദ്ധരാമയ്യ, ശിവകുമാര്‍ പക്ഷങ്ങളായി ചേരിതിരിഞ്ഞുള്ള പോരാട്ടം തുടരുകയാണ്. അതേസമയം സീറ്റ് മോഹികള്‍ നടത്തുന്ന സമരം കോണ്‍ഗ്രസിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

തങ്ങള്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ അണികള്‍ക്കൊപ്പം കൂട്ട ആത്മഹത്യ ചെയ്യുമെന്നുവരെ ചില നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. വന്‍ പ്രതിഷേധ സമരങ്ങളാണ് പിസിസി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷനേതവ് സിദ്ധരാമയ്യ.

താന്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും ശിവകുമാറും അത് തന്നെയാണ് ലക്ഷ്യമിടുന്നതെന്നും സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞു. അവസാനമായിട്ടായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അതുകൊണ്ട് പ്രായത്തില്‍ മുതിര്‍ന്നയാളായ തന്നെയാകും മുഖ്യമന്ത്രിയാക്കുകയെന്നും സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞദിവസം മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു പ്രതിപക്ഷനേതാവിന്റെ പരാമര്‍ശം.

മേയ് പത്തിനാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്. മേയ് 13നാണ് ഫല പ്രഖ്യാപനം. തുടര്‍ഭരണം ലഭിക്കുമെന്ന പ്രതീക്ഷയുള്ള ബിജെപി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രചരണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button