KeralaLatest News

മരിച്ച മൂന്നുപേരെ ട്രെയിനില്‍നിന്ന് തള്ളിയിട്ടത്? അടിമുടി ദുരൂഹത

കോഴിക്കോട്: ഓടുന്ന ട്രെയിനിലുണ്ടായ പെട്രോള്‍ ആക്രമണത്തിന് പിന്നാലെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ സഹ്റ, നൗഫിഖ് എന്നിവരുടെ പോസ്റ്റ്മോര്‍ട്ടമാണ് പൂര്‍ത്തിയായത്.

രാവിലെ ഇന്‍ക്വസ്റ്റ് നടപടികളും പോലീസ് പൂര്‍ത്തിയാക്കിയിരുന്നു. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. റഹ്മത്തിന്‍റെയും നൗഫിഖിന്‍റെയും മൃതദേഹം കണ്ണൂര്‍ മട്ടന്നൂരിലേക്കും സഹ്റയുടെ മൃതദേഹം കോഴിക്കോട്ടെ ചാലിയത്തെ വീട്ടിലേക്കുമാണ് കൊണ്ടുപോയത്.

അതേസമയം, മൂന്നുപേരുടെയും ശരീരത്തില്‍ പൊള്ളലേറ്റ പാടുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായത്. റഹ്മത്തിന്‍റെയും നൗഫിഖിന്‍റെയും തലയ്ക്ക് പിന്നില്‍ പരിക്കുണ്ട്. ഇവരെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണോ എന്നത് സംബന്ധിച്ചും അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button