Life Style

മുഖം കഴുകുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

മുഖ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് മുഖം കഴുകല്‍. മുഖത്തെ അഴുക്കുകളും പൊടികളും നീക്കി ചര്‍മത്തെ വൃത്തിയായി സൂക്ഷിക്കാന്‍ മുഖം കഴുകേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ നിങ്ങള്‍ മുഖം കഴുകുന്നത് ശരിയായ രീതിയിലാണോ?

മുഖം കഴുകുമ്പോള്‍ പതിവായി വരുത്തുന്ന അഞ്ച് തെറ്റുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവ നിങ്ങളുടെ ദിനചര്യയില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ട്.

തെറ്റായ ക്ലെന്‍സര്‍ ഉപയോഗിക്കുന്നത്

മുഖം വൃത്തിയാക്കാന്‍ ക്ലെന്‍സര്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ എല്ലാ ക്ലെന്‍സറുകളും നിങ്ങളുടെ മുഖത്തെ ചര്‍മത്തിന് യോജിച്ചതായിരിക്കില്ല. ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ചുള്ള ക്ലെന്‍സറുകള്‍ വേണം തിരഞ്ഞെടുക്കാന്‍.

മുഖം കഴുകാന്‍ എടുക്കുന്ന സമയം

നന്നായി വൃത്തിയാകട്ടേ എന്ന് കരുതി മുഖം ഒരുപാട് നേരമെടുത്ത് കഴുകുന്നത് ചര്‍മത്തിന് നല്ലതല്ല. അതുപോലെ മുഖം പെട്ടെന്ന് കഴുകുന്നതും ചര്‍മത്തിന് വേണ്ട ഫലം നല്‍കില്ല. കുറഞ്ഞത് 60 സെക്കന്റെങ്കിലും മുഖം കഴുകേണ്ടതുണ്ട്. ക്ലെന്‍സറിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സമയം നല്‍കുന്നില്ലെങ്കില്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. നെറ്റി, മൂക്ക്, കവിള്‍ തുടങ്ങിയ ഭാഗങ്ങള്‍ കൂടുതല്‍ സമയമെടുത്ത് കഴുകണം.

കൂടുതല്‍ ചൂടും കൂടുതല്‍ തണുപ്പും ഉള്ള വെള്ളം ഉപയോഗിക്കുന്നത്

ചൂട് വെള്ളത്തില്‍ മുഖം കഴുകുന്നത് ചര്‍മത്തിന് ദോഷകരമാണ്. ഇത് ചര്‍മത്തിന്റെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും മുഖം വരണ്ടതാക്കുകയും ചെയ്യും. അതുപോലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും വിപരീത ഫലം ചെയ്യും. ഇത് മുഖത്തെ അഴുക്ക് നീക്കാനോ അധികമുള്ള എണ്ണമയം കളയാനോ സഹായിക്കില്ല

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button