KeralaLatest NewsNews

ഞാൻ ഒരു സാധാരണക്കാരിയാണ്, ‘ശരീരം സമരം സാന്നിധ്യം’ ആത്മകഥയുമായി രഹന ഫാത്തിമ

സദാചാരവാദികളും മാധ്യമങ്ങളും സൃഷ്ടിച്ച ഒട്ടനവധി കള്ളക്കഥകൾ കേരളീയ സമൂഹത്തിൽ ഉണ്ട്

 കൊച്ചി : വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആക്ടിവിസ്റ്റ് രഹാന ഫാത്തിമയുടെ ആത്മകഥ വരുന്നു. ‘ശരീരം സമരം സാന്നിധ്യം’ എന്നാണു ആത്മകഥയ്ക്ക് നൽകിയിരിക്കുന്ന പേര്. ഗൂസ്ബറി പബ്ലിക്കേഷൻ പുറത്തിറക്കുന്ന പുസ്തകത്തിന്റെ കവർ സോഷ്യൽ മീഡിയയിലൂടെ രഹന ഫാത്തിമ പങ്കുവച്ചു.

READ ALSO: ബിജെപി സ്ഥാപനദിനം: കേരളത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും, സംഘടിപ്പിച്ചിരിക്കുന്നത് വിപുലമായ പരിപാടികൾ

രഹനയുടെ വാക്കുകൾ ഇങ്ങനെ,

ശരീരത്തിന്റെ രാഷ്ട്രീയം പറഞ്ഞതുകൊണ്ടാണ് എന്നെ എല്ലാവരും ഒരു അരികിലേക്ക് മാറ്റി നിർത്തിയത്. ശരീരത്തിന്റെ രാഷ്ട്രീയം പറയേണ്ടതില്ല എന്ന് പറഞ്ഞു പഠിപ്പിക്കുവാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് എന്റെ ശരികൾ വിളിച്ചു പറയേണ്ടതുണ്ടായിരുന്നു. ആളുകളും സദാചാരവാദികളും മാധ്യമങ്ങളും സൃഷ്ടിച്ച ഒട്ടനവധി കള്ളക്കഥകൾ കേരളീയ സമൂഹത്തിൽ ഉണ്ട്. രഹന ഫാത്തിമ എന്ന ഞാൻ എന്റെ യഥാർത്ഥ ജീവിതം എന്താണ് എന്ന് അറിയിക്കുവാനുള്ള ഒരുപാധി എന്ന നിലയിലാണ് ആത്മകഥയെ ഞാൻ കാണുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button