KannurKeralaNattuvarthaLatest NewsNews

വ​ർ​ക്ക് ഷോ​പ്പി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യെത്തിച്ച ബെൻസ് കാർ മോഷണം പോയതായി പരാതി

ഇ​രി​ട്ടി പ​യ​ഞ്ചേ​രി മു​ക്കി​ലെ സ്ഥാ​പ​ന​ത്തി​ലാണ് സംഭവം

ഇ​രി​ട്ടി: വ​ർ​ക്ക് ഷോ​പ്പി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൊ​ണ്ടു​വ​ന്ന ബെ​ൻ​സ് കാ​ർ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ഇ​രി​ട്ടി പ​യ​ഞ്ചേ​രി മു​ക്കി​ലെ സ്ഥാ​പ​ന​ത്തി​ലാണ് സംഭവം.

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ച അ​​ഞ്ചോ​ടെ​യാ​ണ് കാ​ർ മോ​ഷ​ണം പോ​യ​ത്. ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നു​ള്ള ചു​വ​ന്ന ബെ​ൻ​സ് കാ​ർ കാ​സ​ർ​ഗോഡ് സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​യു​ടേ​താ​ണ്. വ​ർ​ക്ക് ഷോ​പ്പി​ന്റെ പി​ന്നിലൂ​ടെ അ​ക​ത്തു ക​ട​ന്നാ​ണ് കാ​ർ കൊ​ണ്ടു​പോ​യ​ത്. ഒ​രാ​ൾ കാ​ർ ഓ​ടി​ച്ചു​പോ​കു​ന്ന​ത് സി.​സി.​ടി.​വി​ ദൃ​ശ്യ​ത്തി​ൽ നിന്ന് കണ്ടെത്തിയി‌ട്ടുണ്ട്.

Read Also : എകെ ആൻറണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു: ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിച്ചു

വ​ർ​ക്ക് ഷാ​പ്പി​ലെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കു​ള്ള സ്കാ​ന​റും കാ​ണാ​താ​യി. ഇ​വി​ടെ​യു​ള്ള മ​റ്റൊ​രു വാ​ഹ​നം റോ​ഡി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. കാ​ർ മോ​ഷ​ണം പോ​യ​ത് സം​ബ​ന്ധി​ച്ച് വ​ർ​ക്ക് ഷോ​പ്പ് ഉ​ട​മ ഇ​രി​ട്ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വ​ർ​ക്ക് ഷോ​പ്പ് ഉ​ട​മ നൽകിയ പ​രാ​തിയുടെ അടിസ്ഥാനത്തിൽ സി.​ഐ കെ.​ജെ. വി​നോ​യി, എ​സ്.​ഐ നി​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button