Latest NewsNewsTechnology

ഗംഭീര ഓഫറുമായി ഫ്ലിപ്കാർട്ട്! ഗൂഗിൾ പിക്സൽ 7 സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ അവസരം

ഗൂഗിൾ പിക്സൽ 7 സ്മാർട്ട്ഫോണുകൾക്ക് ഫ്ലാറ്റ് ഡിസ്കൗണ്ടായി 2,000 രൂപയുടെ കിഴിവാണ് ഫ്ലിപ്കാർട്ട് നൽകുന്നത്

ഗൂഗിളിന്റെ ഏറ്റവും കിടിലൻ ഹാൻഡ്സെറ്റുകളിൽ ഒന്നായ ഗൂഗിൾ പിക്സൽ 7 സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ അവസരം. ഇത്തവണ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലാണ് കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഗൂഗിൾ വിപണിയിൽ പുറത്തിറക്കിയ ഗൂഗിൾ പിക്സൽ 7-ന്റെ യഥാർത്ഥ വില 59,999 രൂപയാണ്. എന്നാൽ, ഈ സ്മാർട്ട്ഫോണുകൾ 20,999 രൂപയ്ക്ക് വാങ്ങാനുള്ള അവസരമാണ് ഫ്ലിപ്കാർട്ട് ഒരുക്കുന്നത്. ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം.

ഗൂഗിൾ പിക്സൽ 7 സ്മാർട്ട്ഫോണുകൾക്ക് ഫ്ലാറ്റ് ഡിസ്കൗണ്ടായി 2,000 രൂപയുടെ കിഴിവാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് അധികമായി 7,000 രൂപയുടെ ഡിസ്കൗണ്ടും ലഭിക്കുന്നതാണ്. എക്സ്ചേഞ്ച് ഓഫറിലൂടെ പരമാവധി 30,000 രൂപ വരെയാണ് കമ്പനി നൽകുന്നത്. തിരഞ്ഞെടുത്ത മോഡലുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 3,000 രൂപ അധിക ബോണസും ലഭിക്കുന്നതാണ്. എല്ലാ ഓഫറുകളും കിഴിച്ചാൽ, 59,999 രൂപയുടെ ഫോൺ 20,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

Also Read: മുടികൊഴിച്ചിൽ കുറയ്ക്കാൻ ഡയറ്റില്‍ ഈ ഭക്ഷണങ്ങൾ ഉള്‍പ്പെടുത്താം

shortlink

Related Articles

Post Your Comments

Related Articles


Back to top button