Latest NewsKeralaNews

റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന: 28 കിലോയോളം കഞ്ചാവ് കണ്ടെടുത്തു

തിരുവനന്തപുരം: എക്‌സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ വലിയ അളവിൽ കഞ്ചാവ് കണ്ടെടുത്തു. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് സംയുക്ത പരിശോധനയിൽ പിടിച്ചെടുത്തത്.

Read Also: എലത്തൂര്‍ ട്രെയിൻ തീവയ്പ്പ്: പ്രതിയെ പിടികൂടുന്നതില്‍ കേരള പൊലീസിന്‍റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്ന് വിഡി സതീശന്‍

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ റെയിൽവേ ഡിവിഷൻ ഓഫീസിന് മുൻവശത്ത് നിന്ന് കൊല്ലം സ്വദേശിയെ കഞ്ചാവുമായി പിടികൂടി. ശരത്ത് എന്ന് പേരുള്ള ഇയാളുടെ കൈവശം 13.9 കിലോഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. പാലക്കാട് എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടറും സംഘവും, പാലക്കാട് RPF /CIB സംഘവുമായി ചേർന്നാണ് ഇയാളെ പിടികൂടിയത്.

തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന ചെന്നൈ ട്രിവാൻഡ്രം എക്‌സ്പ്രസ്സ് ട്രെയിനിന്റെ സ്ലീപ്പർ കോച്ചിനുള്ളിൽ സീറ്റിനടിയിലായി വച്ചിരുന്ന ബാക്ക് പാക്കിനുള്ളിൽ നിന്ന് കഞ്ചാവ് പിടികൂടി. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. 4 പൊതികളിലായി സൂക്ഷിച്ച 8.045 കിലോഗ്രാം കഞ്ചാവ് ആണ് കണ്ടെടുത്തത്.

നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി എൽ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം റെയിൽവേ സംരക്ഷണ സേനയിലെ സബ് ഇൻസ്പെക്ടർ എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിജു, സെൽവം, പ്രബോദ്, അക്ഷയ് സുരേഷ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഗീതാ കുമാരി, RPF ASI മാരായ ജോസ് എം റ്റി, എസ് സന്തോഷ് കുമാർ, ആർ വിപിൻ എന്നിവർ പങ്കെടുത്തു.

Read Also: എകെ ആൻറണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു: ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button