KeralaLatest NewsNews

കോണ്‍ഗ്രസ് കരുതിയിരുന്നോ? കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും അവരുടെ മക്കളും ഏത് നിമിഷവും ബിജെപിയില്‍ പോയേക്കാം : എ.എ റഹിം

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന സംഭവം കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേര്‍ അനിലിന്റെ ബിജെപിയിലേയ്ക്കുള്ള മാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയിട്ടുണ്ട്.

Read Also: ബീഡി ചോദിച്ചിട്ട് നൽകാത്തതിന്റെ വൈരാഗ്യത്തിൽ ആക്രമണം: യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും അവരുടെ മക്കളും ഏത് നിമിഷവും ബിജെപിയില്‍ പോയേക്കും എന്ന സന്ദേശമാണ് അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തിലൂടെ വ്യക്തമാക്കുന്നതെന്ന അഭിപ്രായവുമായി എ.എ റഹിം എം.പി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഈ അഭിപ്രായവുമായി രംഗത്ത് എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

 

‘എ.കെ ആന്റണി കോണ്‍ഗ്രസ്സിന്റെ മുഖമാണ്. ആന്റണിയുടെ മകന് ബിജെപിയില്‍ ചേരാമെങ്കില്‍ കേരളത്തിലെ ഏതൊരു കോണ്‍ഗ്രസ്സ് നേതാവും ബിജെപിയില്‍ ചേരുമെന്ന സന്ദേശം നല്‍കുന്നത്. അനില്‍ ആന്റണിയെക്കൊണ്ട് ബിജെപിയ്ക്ക് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. ഇടപെട്ട് എല്ലായിടത്തും സ്വയം പരാജയം അടയാളപ്പെടുത്തിയ ഒരാളാണ് അനില്‍ കെ ആന്റണി. അംഗത്വം സ്വീകരിച്ചതിന് ശേഷം അനില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലും ആത്മവിശ്വാസമില്ലാത്ത ഒരാളെ മാത്രമേ കാണാനാകൂ.
പക്ഷേ കോണ്‍ഗ്രസ്സിന് മറുപടിപറയാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും.
കോണ്‍ഗ്രസ്സ്, അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുന്നില്ല. വര്‍ഗ്ഗീയതയുമായി പലപ്പോഴും കോണ്‍ഗ്രസ്സ് ഒത്തുതീര്‍പ്പ് നടത്തിയതിന്റെ ദുരന്തമാണ് അവര്‍
ഈ അനുഭവിക്കുന്നത്’.

‘രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യക്ക് വേണ്ടി കൈകോര്‍ക്കുമ്പോള്‍ ബിജെപിക്ക് ഊര്‍ജ്ജം നല്കാന്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം മത്സരിക്കുകയാണ്. എനിക്ക് തോന്നിയാല്‍ ഞാന്‍ ബിജെപിയില്‍ പോകും എന്നുപറഞ്ഞ നേതാവ് ഇന്ന് കെപിസിസി അധ്യക്ഷനാണ് എന്നോര്‍ക്കണം. അദ്ദേഹം ആര്‍എസ്എസിന്റെ ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കോണ്‍ഗ്രസുകാരെ വിട്ടതില്‍ അങ്ങേയറ്റം അഭിമാനിക്കുന്ന ആളാണ്. ബിജെപിയില്‍ ചേരാന്‍ ഇങ്ങനെ പ്രേരണയും ആത്മവിശ്വാസവും നല്‍കുന്നത് കെപിസിസി അധ്യക്ഷന്‍ തന്നെയാണെന്നോര്‍ക്കണം. ശ്രീ സുധാകരന്റെ ആര്‍എസ്എസ്, ബിജെപി അനുകൂല പ്രസ്താവനകള്‍ തിരുത്താന്‍ ഈ നിമിഷം വരെ ഒരു ഹൈക്കമാന്റും തയ്യാറായിട്ടില്ല എന്നോര്‍ക്കണം. ഇന്നത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ നാളത്തെ ബിജെപിയാണ്. ഇത് ഏറെക്കാലമായി നാടിന് മനസ്സിലായ കാര്യമാണ്.കേരളത്തിലെ ഏത് കോണ്‍ഗ്രസ്സ് നേതാവും,അവരുടെ മക്കളും ഏത് നിമിഷവും ബിജെപിയില്‍ പോയേയ്ക്കും എന്ന സന്ദേശമാണ് അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം കൂടുതല്‍ വ്യക്തമാക്കുന്നത്’.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button