WayanadKeralaNattuvarthaLatest NewsNews

പയ്യമ്പള്ളിയിൽ സ്ഫോടനം: യുവാവിന് ഗുരുതര പരിക്ക്

കൽപ്പറ്റ: വയനാട് പയ്യമ്പള്ളിയിലുണ്ടായ സ്ഫോടനത്തിൽ യുവാവിന് ഗുരുതര പരിക്ക്. പയ്യമ്പള്ളി മലയിൽ സ്വദേശി ഷൈജുവിനാണ് സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റത്. വൈകിട്ട് നാലു മണിയോടെ നടന്ന സംഭവത്തിൽ യുവാവിന്‍റെ കൈവിരലുകൾ അറ്റു. ഷൈജുവിന്‍റെ കണ്ണിനും വയറിനും സ്ഫോടനത്തിൽ പൊള്ളലേറ്റിട്ടുണ്ട്. തോട്ട പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് പോലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button