KeralaLatest NewsNews

ഷാരൂഖ് സെയ്ഫി 14 ദിവസത്തേക്ക് റിമാന്‍ഡില്‍; ഡിസ്ചാര്‍ജ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റും

കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീവെയ്പ് നടത്തിയ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു. ഏപ്രില്‍ 28 വരെയാണ് റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനു ശേഷം ഷാരൂഖിനെ ഡിസ്ചാര്‍ജ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റും.

ഷാരൂഖ് സെയ്ഫിയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട് സമർപ്പിച്ചതോടയാണ് കസ്റ്റഡിയിൽ വിട്ടുകിട്ടിയത്. ബുധനാഴ്ച്ച മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നും പിടിയിലായ ഷാരൂഖിനെ ഇന്നലെ പുലര്‍ച്ചെയോടെയാണ് കേരളത്തിലെത്തിച്ചത്. കോഴിക്കോട് മാലൂര്‍ കുന്ന് പൊലീസ് ക്യാമ്പിലെത്തിച്ച പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത്.

അതേസമയം, എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് അന്വേഷണത്തിൽ നിർണായകമായ ബാഗ് നഷ്ടമായത് അബദ്ധത്തിലെന്ന് ഷാറൂഖ് സൈഫി കേരള പൊലീസിന് മൊഴി നൽകി. പേരും സ്ഥലപ്പേരും മൊബൈൽ ഫോണും വിവരങ്ങൾ അടങ്ങുന്ന നോട്ട് ബുക്കും മറ്റ് തെളിവുകളും അടങ്ങുന്ന ബാഗ്‌ ലഭിച്ചതാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ ബാഗിലാണ് ട്രെയിനിൽ തീ വെക്കുന്നതിന് കൊണ്ട് വന്ന പെട്രോൾ സൂക്ഷിച്ചിരുന്നത്. കംമ്പാർട്ട്മെന്റിലെ വാതിലിന് സമീപം ബാഗ് സൂക്ഷിച്ച ശേഷം ബാഗിൽ ഉണ്ടായിരുന്ന പെട്രോൾ കുപ്പികൾ പുറത്തു എടുത്തു എന്ന് പ്രതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button