KeralaLatest NewsNews

കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാർക്ക് പെൻഷൻ വിതരണം മുടങ്ങിയിട്ട് രണ്ട് മാസം: ഹൈക്കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാർക്ക് പെൻഷൻ വിതരണം മുടങ്ങിയിട്ട് രണ്ട് മാസം. ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തർക്കമാണ് പെൻഷൻ വൈകാൻ കാരണം. കടം നൽകുന്ന പണത്തിന്റെ പലിശയെച്ചൊല്ലിയാണ് ഇരുവകുപ്പുകളും തമ്മിൽ തർക്കം നിലനിൽക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഉറപ്പിൽ സഹകരണ വകുപ്പാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പെൻഷൻ നൽകുന്നത്. എട്ടേകാൽ ശതമാനമാണ് പലിശ. ഇത് ഒൻപത് ശതമാനമായി ഉയർത്തണമെന്നാണ് സഹകരണ വകുപ്പ് ആവശ്യപ്പെടുന്നത്. എന്നാൽ കരാർ പ്രകാരം ജൂൺവരെ പലിശ കൂട്ടാനാകില്ലെന്ന് ധനവകുപ്പ് പറയുന്നു. ഇക്കാര്യത്തിൽ പരിഹാരത്തിനായി പലതവണ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ മുന്നിട്ടിറങ്ങിയെങ്കിലും ധാരണയായില്ല.

ഈയാഴ്ചയും പെൻഷൻ വിതരണം ചെയ്യാനുള്ള സാധ്യത കുറവാണ്. രണ്ട് മാസമായി പെൻഷൻ നൽകാത്തതിനെതിരേ കെ.എസ്.ആർ.ടി.സി മുൻജീവനക്കാർ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ട്. കൃത്യമായി പെൻഷൻ നൽകണമെന്നുള്ള ഹൈക്കോടതി ഉത്തരവിന്റെ ലംഘനം കൂടിയാണ് സർക്കാർ പെൻഷൻ നൽകാതിരിക്കുക വഴി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button