Latest NewsKeralaNews

വാതില്‍ കുത്തിപ്പൊളിച്ച്‌ അകത്തുകയറി 25ലക്ഷം രൂപയും ക്യാമറയും കവര്‍ന്നു, സിനിമ ലൊക്കേഷന്‍ മാനേജര്‍ അറസ്റ്റില്‍

മാര്‍ച്ച്‌ 26ന് ചിരട്ടപ്പാലത്തെ വീട്ടിലാണ് മോഷണം നടന്നത്.

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ സിനിമ ലൊക്കേഷന്‍ മാനേജര്‍ അറസ്റ്റില്‍. കല്‍വാത്തി സ്വദേശി അബ്ദുള്‍ റഹീമാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്.

read also: പുതിയ കാര്‍ വാങ്ങാനായി മോഷണം: വീട്ടമ്മയുടെ മാല പൊട്ടിച്ച എംബിഎക്കാരന്‍ അറസ്റ്റില്‍

മാര്‍ച്ച്‌ 26ന് ചിരട്ടപ്പാലത്തെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം വാതില്‍ കുത്തിപ്പൊളിച്ച്‌ അകത്തുകയറിയാണ് മോഷണം നടത്തിയത്. 25ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ക്യാമറയും നഷ്ടമായി.

ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ ഫുഡ് കോര്‍ട്ട് നടത്തുകയാണ് അബ്ദുള്‍ റഹിം. ലൊക്കേഷന്‍ മാനേജരായി ജോലി ചെയ്യുന്ന ഇയാള്‍ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button