KeralaLatest NewsNews

കേരളത്തിൽ കോൺഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നതിന്റെ കാരണം ഇതാണ്: കുറിപ്പുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നുള്ള നേതാക്കൾ ബിജെപി അംഗത്വം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിൽ കോൺഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നത് ഇവിടത്തെ രാഷ്ട്രീയ സാഹചര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ അന്തകന്‍ : കെ.സുധാകരന്‍

ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിദ്ധ്യവും അതിലൂടെ സംരക്ഷിക്കപ്പെടുന്ന മതനിരപേക്ഷ പാരമ്പര്യവുമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. നാൽപ്പതോളം സഖാക്കളാണ് കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ മാത്രം സംഘപരിവാറിനാൽ കേരളത്തിൽ കൊല ചെയ്യപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിൽ പ്രവർത്തിക്കുന്ന മതനിരപേക്ഷ മനസ്സുകൾ നിരവധിയാണെന്നറിയാം. ബിജെപി വിരുദ്ധ പോരാട്ടത്തിൽ, കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ നിങ്ങൾ അസംതൃപ്തരാണെന്നുമറിയാം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വാതിലുകൾ എന്നും നിങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ജലീൽ ഭീകരവാദിയാണെന്ന ബിജെപി നേതാവിന്റെ പരാമർശം ഗുരുതര അക്ഷേപം: നിയമപരമായി നേരിടണമെന്ന് വിടി ബൽറാം

shortlink

Related Articles

Post Your Comments

Related Articles


Back to top button