KeralaLatest NewsIndia

90% ക്രൈസ്തവ ഭൂരിപക്ഷമുള്ള നോർത്ത് ഈസ്റ്റിലെ സംസ്ഥാനങ്ങളിൽ ഉണ്ടായ മാറ്റമാണ് മോദിയെ അവരുടെ ഹീറോ ആക്കിയത്- മാത്യു സാമുവൽ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രൈസ്തവ ദേവാലയ സന്ദർശനത്തെ തുടർന്ന് രാജ്യത്ത് ചർച്ചകൾ പുരോഗമിക്കുകയാണ്. ക്രൈസ്തവ നേതാക്കൾ മോദിയെ പുകഴ്ത്തി രംഗത്തെത്തുകയും ചെയ്തു. ഇതോടെ പ്രതിപക്ഷ കക്ഷികൾ ആകെ അങ്കലാപ്പിലാണ്. എന്നാൽ, ഇതിനെ കുറിച്ച് വ്യക്തമായ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ. എന്തുകൊണ്ടാണ് ക്രിസ്ത്യൻ സമൂഹം ബിജെപിയോട് അടുക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഒരു ലോഡ് കുരുക്കൾ പൊട്ടിയിട്ട് യാതൊരു കാര്യവുമില്ല, ഇത് വളരെ കൃത്യവും വ്യക്തവും ആയിരുന്നു കഴിഞ്ഞ 9 വർഷമായി നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ മുഖം മാറി, അതൊരു വസ്തുതയാണ് നോർത്ത് ഈസ്റ്റിലെ ക്രൈസ്തവർക്ക് നരേന്ദ്രമോദിയെ ബിജെപിയെയും അംഗീകരിക്കാൻ സാധിക്കുമെങ്കിൽ കേരളത്തിലെ ക്രൈസ്തവർക്കും കഴിയും, 90% ക്രൈസ്തവ ഭൂരിപക്ഷമാണ് നോർത്ത് ഈസ്റ്റിലെ പല സംസ്ഥാനങ്ങളിലും. അവിടെയുണ്ടായ മാറ്റമാണ് നരേന്ദ്രമോദിയെ അവരുടെ ഹീറോ ആക്കിയത്.

അതായത് നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആയ ശേഷം പ്രതീക്ഷ നൽകി, കേരളത്തിൽ നിന്നും ചെറുപ്പക്കാർ മുഴുവനും വിദേശങ്ങളിലേക്ക് പോകുന്നു പ്രതീക്ഷ കേരളത്തിൽ നഷ്ടപ്പെട്ടിട്ട്, ആർക്കാണ് അവർക്ക് പ്രതീക്ഷ കൊടുക്കുവാൻ സാധിക്കുന്നത് അവനും അവരുടെ കുടുംബവും അവർക്ക് വോട്ട് ചെയ്യും എത്രനാൾ നിങ്ങൾ ഒറീസ, അതേപോലെയുള്ള ചില സംഭവങ്ങൾ പറയും, കേരളത്തിലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ, അതേപോലെ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ അവരെക്കാളും നൂറുമടങ്ങ് ഇന്ത്യയിൽ സന്ദർശിച്ചിട്ടുള്ളവരിൽ ഇപ്പോഴും പോകുന്നവരും ആണ് കേരളത്തിലെ കത്തോലിക്കാ സഭയിലെ അച്ഛൻമാരും ബിഷപ്പുമാരും.

അവർ അവിടെ മിഷൻ പ്രവർത്തനം ചെയ്യുന്നവരാണ്, ഇന്ത്യയുടെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ സ്ഥിരമായി ജോലി ചെയ്യുന്നവരാണ് , അവിടെ നേരിട്ട് കാണുന്നതാണ് കേരളത്തിലെ രാഷ്ട്രീയക്കാരേക്കാളും അവർക്ക് ഇന്ത്യയെക്കുറിച്ചും അന്താരാഷ്ട്ര നിലപാടുകളെ കുറിച്ചും വളരെ വ്യക്തവും കൃത്യവുമാണ്, നിങ്ങൾ അവരെ പഠിപ്പിക്കുവാൻ പോകരുത്, വലിയ മാറ്റങ്ങൾ കേരളത്തിൽ ഉണ്ടാകട്ടെ, നോക്കുകൂലി രാഷ്ട്രീയം, അരക്ഷിതാവസ്ഥ ഇതിനൊക്കെ അറുതി വന്നേ മതിയാകൂ, കേരളത്തിലെ കോൺഗ്രസ് നേതാക്കളെ കുടുംബ രാഷ്ട്രീയം ഇന്ത്യയിൽ തീർന്നു, ചായക്കടക്കാരനും, ഓട്ടോറിക്ഷ ഓടിക്കുന്നവനും etc ഇന്ത്യയുടെ പ്രധാനമന്ത്രി ആകും, കുടുംബം, കുടുംബ മഹിമ, ഇന്ത്യയിൽ ഇന്നൊരു പ്രശ്നമേയല്ല വെറുതെ ഖദറും ഇട്ട് തേരാപ്പാര നടക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button