Latest NewsNewsIndia

ജീവനക്കാരനോട് യാത്രക്കാരൻ മോശമായി പെരുമാറി: ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: യാത്രക്കാരൻ വിമാന ജീവനക്കാരോട് മോശമായി പെരുമാറുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തതിനെ തുടർന്ന് എയർ ഇന്ത്യാ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനമാണ് യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടർന്ന് തിരിച്ചിറക്കിയത്.

ഡൽഹിയിൽ നിന്നും തിങ്കളാഴ്ച രാവിലെ 6.35ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിഷയത്തിൽ എയർ ഇന്ത്യ യാത്രക്കാരനെതിരെ ഡൽഹി എയർപ്പോർട്ട് പോലീസിന് പരാതി നൽകിയിട്ടുണ്ട്. യാത്രക്കാരിൽ ഒരാൾ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. യാത്രക്കാരനെ പിന്നീട് പോലീസിന് കെെമാറി.

വിമാനം തിരിച്ചിറക്കിയതിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും വിമാനം ഉച്ചയ്ക്കു ശേഷം ലണ്ടനിലേക്ക് സർവീസ് നടത്തുമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button