Latest NewsNewsTechnology

വിപണി കീഴടക്കാൻ റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ് എത്തുന്നു! ലോഞ്ച് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി

6.67 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വിപണി കീഴടക്കാൻ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ എത്തുന്നു. ഇത്തവണ കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള റിയൽമി നാർസോ എൻ55 ഹാൻഡ്സെറ്റാണ് വിപണിയിലെ താരമാകാൻ എത്തുന്നത്. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന ഈ സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയാം.

6.67 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയാടെക് ഡെമൻസിറ്റി 810 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്സെറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ.

Also Read: ഭ​ര്‍​ത്താ​വിന്റെ ആ​ത്മ​ഹ​ത്യയ്ക്ക് പിന്നാലെ ഭാര്യ​യും കു​ഞ്ഞും ട്രെ​യി​ൻ ത​ട്ടി ​മ​രി​ച്ച നി​ല​യി​ൽ

67 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫുമാണ് നൽകിയിരിക്കുന്നത്. 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 14,999 രൂപയാണ്. ഏപ്രിൽ 12 മുതലാണ് ഇവ വിപണിയിൽ എത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button